നൂറ്റാണ്ടുകളായി ഗ്രന്ഥങ്ങളില്‍ മാത്രം ജീവിച്ചിരിക്കുന്ന ആഴമേറിയ ആഖ്യാനം ഒരു വേദിയിലേക്കു കൊണ്ടുവരിക, അതും ഏകദേശം മുന്നൂറ്റി അമ്പതിലധികം അഭിനേതാക്കളുമായി.. നാടക രംഗത്ത് പുതിയൊരു ലോക റെക്കാര്‍ഡ് സൃഷ്ടിച്ചു കൊണ്ട് ഇത്തരമൊരു അവതരണം പൊതുവേദിയിലേക്ക് എത്തിക്കുന്നതിനു പിന്നിലെ സംവിധാന പ്രതിഭയും സംഘാടകരും മലയാളികള്‍ ആണെന്നതില്‍ കേരളത്തിനും അഭിമാനിക്കാം.
കാനഡയിലെ സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ പത്താം വാര്‍ഷികത്തോടനു ബന്ധിച്ച് ചലച്ചിത്ര നാടക നടനും. സംവിധായകനുമായ ബിജു തയ്യില്‍ച്ചിറയുടെ നേതൃത്ത്വത്തില്‍ പുതുമയാര്‍ന്ന ഒരു ബൈബിള്‍ നാടകം ഇറ്റേണിറ്റി (നിത്യത)അരങ്ങിലെത്തുന്നു.സെപ്റ്റംബര്‍ പന്ത്രണ്ടിന് കാനഡയിലെ ഇവന്റ് സെന്റെറില്‍ നടക്കുന്ന മിസ്സിസ്സോഗ സീറോ മലബാര്‍ ഇടവകയുടെ പത്താമതു വാര്‍ഷികാഘോഷമായ സര്‍ഗ സന്ധ്യയില്‍ ആണ് നാടകം അവതരിപ്പിക്കുന്നത്. മൂവായിരത്തി അഞ്ഞാറു പേരാണ് കാണികളായി എത്തുക.
നശ്വരതയില്‍ നിന്ന് അനശ്വരയതില്‍നിന്ന് എന്ന സന്ദേശവുമായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലി വേലിന്റെ ആശിര്‍വാദത്തോടെയാണു നാടകം നിര്‍മ്മിക്കുന്നത്. ബൈബിളിലെ പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും ചരിത്ര പ്രാധാന്യം നിറഞ്ഞ സംഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരണ മാണ് ഇറ്റേണിറ്റി. കാനഡയിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ യുള്ള പ്രതിഭാശാലികളായ മുന്നൂറ്റി അമ്പത് അഭിനേതാക്കളാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.
ശില്‍പ്പ സൗന്ദര്യത്തിന്റെ ദൃശ്യവിരുന്ന്
ദൈവം തന്റെ ജനങ്ങളെ വിലമതിക്കാത്ത സ്‌നേഹത്താല്‍ നയിച്ച ദിവ്യയാത്രയുടെ കഥയാണ് ഇറ്റേണിറ്റി പറയുന്നത്.തിരു സൂചനകളും വാഗ്ദത്തങ്ങളും മനുഷ്യരുടെ വിശ്വാസവും ത്യാഗവും പാപ ദ്രഷ്ടതയും തിരിച്ചു വരുന്ന ദൈവ മന:സാക്ഷിയും ചേര്‍ന്നൊരു അതി പ്രതീക്ഷയുള്ള ആധ്യാത്മിക ഗാഥയാണിത്.ഈ കഥയില്‍ ദുരന്തവും കരുണയും വിശ്വാസവും അതിനെ തളക്കുന്ന അസമ്മതികളുമുണ്ട്.ന്യായാധിപന്മാര്‍, പ്രവാചകന്മാര്‍, രാജാക്കന്മാര്‍ ദൈവം തന്നെ തിരസ്‌ക്കരിക്കുന്ന ജനങ്ങള്‍ ഇതെല്ലാം കാഴ്ച്ചയില്‍ കൊണ്ടുവരുന്ന അര്‍ത്ഥവത്തായ ദൃശ്യങ്ങള്‍ സംവിധാനം ചെയ്യുക.
പ്രത്യേകിച്ച് സംവേദനവും, ആത്മീയതയും, തുല്യമായ കൈകാര്യം ചെയ്യേണ്ടതായി വരുമ്പോള്‍ അസാധാരണമായ കഴിവ് വേണം.ഇറ്റേണിറ്റി വെറുമൊരു കലാനിര്‍മ്മാണമല്ല ഇതൊരു ദൈവ സാഷ്യമായാണ് അണിയറ പ്രവര്‍ത്തകര്‍ ചുണ്ടിക്കാട്ടുന്നത്.
ശില്‍പ്പ സന്ദന്ദര്യത്തിന്റെ ഉദാത്തമായ കാഴ്ച്ചയാണ് നാടകത്തിലൂടെ സംവിധായകന്‍ കാണികള്‍ക്ക് സമ്മാനിക്കുന്നത്.നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ സ്‌ക്രീനും വേദിയിലെ കഥാപാത്രങ്ങളുമായും ഓരോ രംഗങ്ങളിലും ബന്ധപ്പെടുത്തി ക്കൊണ്ടുള്ള മനോഹരമായ സീനുകളാണ് അവതരിപ്പിക്കപ്പെടുന്നത്.
അരങ്ങിലെത്തും മുമ്പേലോക റെക്കാര്‍ഡ്
അരങ്ങിലെത്തും മുന്‍പേ തന്നെ യുണിവേഴ്‌സല്‍ റെക്കാര്‍ഡ് ഫോറത്തിന്റെ യുആര്‍. എഫ് ) ലോക റെക്കാര്‍ഡിനായി ഇറ്റേണിറ്റി പരിഗണിക്കപ്പെട്ട കഴിഞ്ഞു.റിഹേഴ്‌സല്‍ സമയത്തെ വീഡിയോയും വിവരങ്ങളും മാസങ്ങള്‍ക്കു മുമ്പേ തന്നെ അയച്ചു കൊടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ലോക റെക്കാര്‍ഡിനായി പരിഗണിച്ച വിവരം അറിയിച്ചത്.ഏറ്റവും കൂടുതല്‍ അഭിനേതാക്കളുള്ള ലോകത്തിലെ ആദ്യ നാടകം ലോകത്തിലെ ആദ്യ ബിഗ് ബജറ്റ് നാടകം എന്നിങ്ങനെ രണ്ട് പ്രത്യേകതകളാണ് ലോക റെക്കാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്.രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ ഇരുപത്തിയാറു രംഗങ്ങളും അഞ്ചു ഗാനാവിഷ്‌ക്കാരങ്ങളുമുണ്ട്.
എഴുപത്തിഅയ്യായിരം യു.എസ്. ഡോളറിലധികം, (ഏകദേശം അറുപത്തിഅഞ്ചു ലക്ഷത്തിലധികം രൂപ )യാണ് ഈ ബ്രഹ്മാണ്ഡ ബൈബിള്‍ നാടകത്തിന്റെ മുതല്‍മുടക്ക്.
സംവിധായകന്‍ ബിജു തയ്യില്‍ച്ചിറയുടെ നേതൃത്ത്വത്തില്‍ പതിനഞ്ച്, പ്രധാന സംവിധായകര്‍, അമ്പതോളം മേക്കപ്പ് ആര്‍ട്ടിസ്റ്റ്യകള്‍, അറുപത് കോസ്റ്റ്യും സഹായികള്‍,,എഴു പത്തിയഞ്ചു കലാ സംവിധാന സഹായികള്‍ ,നാല്‍പ്പത്തിയഞ്ച് താങ്കേതിക സഹായികള്‍ എന്നിവരാണ് ഈ നാടകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മാസങ്ങളോളം നീണ്ടുനിന്ന പരിശ്രമവുംഇതിന്റെ പിന്നിലുണ്ട്.
പ്രതിഭാ ശാലികളായ മുന്നൂറ്റി അമ്പതോളം കലാകാരന്മാരെ കണ്ടെത്താന്‍ ഒരു വര്‍ഷത്തിലേറെ വേണ്ടി വന്നു.തിരക്കഥ പൂര്‍ത്തിയാക്കാന്‍ തന്നെ രണ്ടു വര്‍ഷത്തെ കാലയളവുവേണ്ടി വന്നു.മുന്നൂറ്റി അമ്പത് പ്രധാന അഭിനേതാക്കള്‍ ക്കൊപ്പം മറ്റു കലാകാരന്മാരുടെ പങ്കാളിത്തവുമായി അരുന്നൂറോളം കലാകാരന്മാരാണ് നാടകത്തില്‍ അഭിനയരംഗത്തുള്ളത്.നാടകത്തിന്റെ രൂപത്തില്‍ ഇത്തരം ആഴമുള്ള ആധ്യാത്മിക കഥ അവതരിപ്പിക്കുമ്പോള്‍ സംവിധായകന് അനുഭവങ്ങള്‍ക്കപ്പുറമായ ദാര്‍ശനികവും ആത്മീയവുമായ അറിവും ആവശ്യമാണ്.അതിനു പിന്നിലുള്ള പരിശീലനം, ശ്രദ്ധ, കഠിനാദ്ധ്വാനം, എല്ലാം ഒരു സംവിധായകന്റ കൂടെയുണ്ടാകണം. ഒപ്പം ഉള്‍ക്കാഴ്ച്ചയും മൂല്യമുള്ളതാക്കിത്തീര്‍ക്കുന്നതാണ്.
ടൊറന്റോ , ഹാമില്‍ട്ടന്‍, ഒഷാവാ, മിസ്സി സോഗാ, എന്നിവിടങ്ങളിലെ നാല് ഇടവകകളിലെ കൂട്ടായ്മകളുടെ നേതൃത്ത്വത്തിലാണ് മൂന്നു സ്റ്റേജുകളിലായി പരിശീലനം നടക്കുന്നതെന്ന് കോ - ഓര്‍ഡിനേഷന്‍ മാനേജര്‍ തോമസ് വര്‍ഗീസ് പറഞ്ഞു.
ജോലിയും വീട്ടുകാര്യങ്ങളും ക്രമീകരിച്ചു കൊണ്ട് അറുന്നൂറോളം പേരാണ് ഒറ്റ മനസ്സോടെ ഒരു വര്‍ഷത്തിലേറെയായി ശനി, ഞായര്‍ ദിവസങ്ങളില്‍ ഒത്തുചേര്‍ന്നായിരുന്നു പരിശീലനം.
രാജ്യാന്തര നാടക വിദഗ്ദരുടെ സഹകരണത്തോടെയാണ് ഏകോപനം. അലങ്കാരങ്ങള്‍ യുദ്ധസാമഗികള്‍, മുഴുവന്‍ അഭിനേതാക്കള്‍ക്കും, ആവശ്യമായ സാമഗ്രികളും വസ്ത്രങ്ങളും ഇറ്റലി, ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക രൂപകല്‍പ്പന ചെയ്തതാണ് കാനഡയിലേക്ക് ഇറക്കുമതി ചെയ്തത്.
ബിജു തയ്യില്‍ച്ചിറ( സംവിധായകന്‍ )
പതിനാലാം വയസ്സില്‍ കലാരംഗത്തു തുടക്കമിട്ട ബിജു തയ്യില്‍ച്ചിറ ഇന്ന് ചലച്ചിത്ര -നാടക നടന്‍ എന്നതിനപ്പുറം കഴിഞ്ഞ മുപ്പതു വര്‍ഷമായി കാനഡയിലെ അറിയപ്പെടുന്ന ഫിലിം ഡിസ്ട്രിബ്യൂട്ടര്‍ കൂടിയാണ്.കാനഡയില്‍ എത്തുന്നമലയാള ചിത്രങ്ങളെല്ലാം ബിജു തയ്യില്‍ച്ചിറയാണ് പ്രദര്‍ശിപ്പിക്കുന്നത്.അമ്പതിലേറെ നാടകങ്ങളും ഇരുപതിലേറെ ഹൃസ്വ ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.ഭരതന്‍,അടൂര്‍ ഭാസി തുടങ്ങി അനവധി പുരസ്‌ക്കാരങ്ങളും നേടിക്കഴിഞ്ഞു.ആലപ്പുഴയാണു സ്വദേശം.
അണിയറയില്‍
ബേബി വര്‍ഗീസ് സ്രഹ സംവിധാനം )
മാത്യു ജോര്‍ജ് ത്രിരക്കഥ)
സജി ജോര്‍ജ് ( പ്രോപ്‌സ് ആര്‍ട്ട്)
തോമസ് വര്‍ഗീസ് (ഓര്‍ഗനൈസിങ് മാനേജ്‌മെന്റ്)
മാത്യൂസ് മാത്യൂസ് ( മ്യൂസിക്ക്, മിക്‌സിങ്, റെക്കാര്‍ഡിംഗ്)
സന്തോഷ് ജോസഫ് മണിയങ്ങാട്ട് ( ആര്‍ട്ട് മാനേജ്‌മെന്റ്)
ബിന്ദു തോമസ് റോസ (വസ്ത്രാലങ്കാരം)
നിമ്മി ജോസ്, ക്രിസ്റ്റീന.സ്‌നേഹ (കോറിയോഗ്രാഫി )
ജോമറ്റ് സാന്യോ , ( ഗ്രാഫിക്‌സ്)
ജോനാഥന്‍ മാത്യു (ഓഡിയോ വിഷന്‍ കോ-ഓര്‍ഡിനേറ്റര്‍)
റജു ജോസഫ് (ആലാപനം)
ഇവര്‍ക്കു പുറമേ ജയ്പ്പൂരില്‍ ഇരുന്ന് നാടകത്തിനാവശ്യമായ ഡ്രോയിങ്, ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നത് ലാല്‍ കെ. ഏബ്രഹാം, പ്രശാന്ത് എന്നിവരാണ്.
ഷോബി തിലകന്‍, കൊല്ലം തുളസി, (ഡബ്ബിംഗ്)
പട്ടണം റഷീദ്, പളനി (മേക്കപ്പ്)
ഡാവിഞ്ചി സുരേഷ് ( ആര്‍ട്ട് വര്‍ക്ക്)
അജിത് (സംഗീതം)
എന്നീ ചലച്ചിത്ര പ്രവര്‍ത്തകരും ഇറ്റേണിക്കൊപ്പമുണ്ട്.
വാഴൂര്‍ ജോസ്.