കുട്ടികളിലെ ചെവിവേദനയ്ക്ക് ഇനി പരിഹാരം

Malayalilife
topbanner
കുട്ടികളിലെ ചെവിവേദനയ്ക്ക് ഇനി പരിഹാരം

വജാത ശിശുക്കള്‍ മുതല്‍ പ്രായമായവരെ ഏറെ അലോസരപ്പെടുത്തുന്ന് ഒരു പ്രധാന പ്രശ്‌നമാണ് ചെവിവേദന. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ആരംഭിക്കുന്ന് വേദന ചിലസമയങ്ങളില്‍ ശ്ക്തി പ്രാപിക്കുകയും ചെയ്യും. നവജാതശിശുക്കള്‍ ചിലപ്പോള്‍ നിര്‍ത്താതെ കരയുന്നത് ചെവിവേദനയുടെ ലക്ഷണങ്ങള്‍ കാരണമാകാം. പലപ്പോഴും ഇതിന് വഴിവയ്ക്കുന്നത് ചെവിയുടെ സംരക്ഷണത്തില്‍ വരുത്തുന്ന വീട്ടുവീഴ്ച മനോഭാവം കാരണമാണ്. 

അലര്‍ജി പോളിപ്പുകള്‍

അലര്‍ജി  ഉണ്ടാകുന്ന സമയങ്ങളില്‍ മൂക്കില്‍ ദശ അഥവാ പോളിപ്പ് ഉണ്ടാകുന്നു. പോളിപ്പുകള്‍ മൂക്കിലുണ്ടാകുന്ന കഫത്തെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു. ഇതിലൂടെ കഫം ചെവിയിലെത്തുന്നത് കാരണം  ചെവിവേദന ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്.

അണുബാധ സൂക്ഷിക്കുക

]ചെവിയും മൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ട്യൂബായ യൂസ്ട്രേച്ചിന്‍ ട്യൂബില്‍ ജലദോഷം, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ ഉണ്ടാകുന്ന് വേളയില്‍ കഫം ട്യൂബിലൂടെ ചെവിയിലെത്തുകയും അണുബാധ ഉണ്ടാക്കാനും ഇടയുണ്ട്. ഇത് കാരണവും ചെവിവേദന രൂക്ഷമാകാം. 

ചെവിക്കായം നീക്കുമ്പോള്‍

ചെവിക്കായം നീക്കം ചെയ്യാനായി നാം പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്്. അങ്ങനെ കിട്ടുന്നതെന്തും ചെവിയിലിടുന്നതോടുകൂടി  മുറിവ്് ഉണ്ടാകാനും സാധ്യതയേറെയാണ്. ചെവിയുടെ പുറത്തെ കനാലിലുള്ള ബാക്ടീരിയകള്‍ ഈ മുറിവിലൂടെ അകത്തു കടക്കാനും ഇടയാകുന്നു. അതിലുടെ അണുബാധ ഉണ്ടാകുന്നതോടെ ചെവിവേദന രൂക്ഷമാകാനും ഇടയുണ്ട്. 

എല്ലിന് അകല്‍ച്ച

കീഴ്ത്താടിയും മേല്‍ത്താടിയും തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലിന് അകല്‍ച്ച ഉണ്ടാകുന്ന സാഹചര്യത്തിലും ചെവിവേദന ഉണ്ടാകാന്‍ ഇടയുണ്ട്. 

പ്രാണികള്‍ ചെവിയില്‍ പോകുക, മൂക്കിന്റെ പാലത്തിനു വളവ്,  മുച്ചുണ്ട് തുടങ്ങിയവ ചെവിവേദന വരുവാന്‍ കാരണമാകാം.
 

The solution to earache in children

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES