കുട്ടികള്‍ക്ക് മരുന്ന നല്‍കുന്ന സമയം ഇനി മൂക്കമര്‍ത്തി പിടിക്കേണ്ട; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം

Malayalilife
topbanner
കുട്ടികള്‍ക്ക്  മരുന്ന  നല്‍കുന്ന സമയം ഇനി  മൂക്കമര്‍ത്തി പിടിക്കേണ്ട; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം

കുട്ടികൾക്ക് മരുന്ന് നൽകുന്ന കാര്യത്തിൽ എല്ലാ അമ്മമാരും വളരെ ശ്രദ്ധാലുവാണ്. അവർക്ക് കൃത്യമായ അളവിൽ മരുന്ന് നൽകുന്നതോടൊപ്പം മറ്റു ചില കാര്യങ്ങളിൽ കൂടി  ശ്രദ്ധ നൽകേണ്ടതുണ്ട്. ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു മരുന്ന് നൽകുന്ന കാര്യത്തിൽ യാതൊരു ആശങ്കകളും രക്ഷകര്താക്കൾക്ക് ഉണ്ടാകില്ല. അതേ സാമ്യം കുറച്ച് മുതിർന്ന കുട്ടികൾ മരുന്ന് കഴിക്കുന്ന കാര്യത്തിൽ പുറകിലോട്ടാണ്. 

കുഞ്ഞുങ്ങൾക്ക് ഡോക്ടര്‍ നിർദേശിച്ച അളവില്‍  കൃത്യമായി മരുന്നു നല്‍കന്‍ ശ്രദ്ധിക്കണം. മരുന്ന് ഫില്ലറിലോ അളവ് രേഖപ്പെടുത്തിയ അടപ്പിലോ നൽകുന്നതാണ് ഉത്തമം.  കൊച്ചുകുഞ്ഞുങ്ങള്‍ക്കു ഫില്ലറില്‍ മരുന്നു നൽകുന്നതാണ് ഏറെ പ്രയോജനമാകുക. കുഞ്ഞിന്‍റെ തല  മരുന്നു നല്‍കുന്ന വേളയിൽ കൈത്തണ്ടയില്‍ ഉയര്‍ത്തി വായിക്കേണ്ടതാണ്. ശരീത്തോടു ചേർത്ത് കുഞ്ഞിനെ വയ്ക്കണം. ഒന്നോ രണ്ടോ തുള്ളി മരുന്നു  ഫില്ലറില്‍ നിന്നു നൽകാവുന്നതാണ്. മരുന്ന്‌ ഇറക്കുവാനുള്ള സാവകാശം കുഞ്ഞിന് നൽകേണ്ടതും അത്യാവശ്യമാണ്.


ഒരു നേരം തന്നെ രണ്ടോ മൂന്നോ തരം മരുന്ന് നൽകേണ്ടതുണ്ടെങ്കിൽ ഒരുമിച്ചു നല്‍കുന്നതിനേക്കാള്‍ നല്ലത് 10 മിനിറ്റ് ഇടവിട്ടു നല്‍കുന്നതായിരിക്കും ഏറെ പ്രയോജനം ചെയ്യുക. എന്നാൽ ചില കുട്ടികളിൽ  മരുന്നു നിര്‍ബന്ധിച്ചു കൊടുക്കുപ്പോള്‍ ഛര്‍ദിക്കനുളള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇടവിട്ടു കൊടുക്കുമ്പോള്‍ ഒരുമിച്ചു ഛര്‍ദിക്കുന്നത് തടയാൻ സാധിക്കും.  പലതരത്തിലായിരിക്കും ഓരോ മരുന്നിന്റെയും പ്രവർത്തനം നടക്കുക. അതുകൊണ്ട് തന്നെ  10 മിനിറ്റ് ഇടവിട്ട് നല്‍കുന്നതായിരിക്കും ഉത്തമം.

മരുന്ന് കഴിക്കാൻ  മടി കാണിക്കുന്ന കുട്ടികള്‍ക്കു രക്ഷകർത്താക്കൾ മരുന്നു നൽകിയ ശേഷം മധുരം നൽകാറുണ്ട്. എന്നാൽ മധുരമോ വൈള്ളമോ നല്‍കുന്നതിനു കുഴപ്പമില്ല എങ്കിലും  ചോക്ലേറ്റ് നൽകുന്ന ശീലം ഒഴിവാക്കണം. ചിലര്‍ കുട്ടികളുടെ മൂക്ക് വായില്‍ നല്‍കുന്ന മരുന്നു തുപ്പികളയാതിരിക്കുവാന്‍ അമർത്തിപിടിക്കാറുണ്ട്. എന്നാൽ ഈ പ്രവണത ഒഴിവാക്കേണ്ടത്.  ഇങ്ങനെ ചെയ്യുന്ന സാഹചര്യത്തിൽ ശ്വാസകോശത്തിലേക്കു മരുന്ന്‌ ഇറങ്ങി പോകാന്‍ സാധ്യത ഏറെയാണ്.
 

Tips for giving medicine to childrens

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES