Latest News

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ബാങ്ക് ബാലന്‍സും അറിയാം

Malayalilife
topbanner
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ബാങ്ക് ബാലന്‍സും അറിയാം

നിത്യേനെ ഉള്ള നമ്മുടെ ജീവിതത്തിലെ ഏതു ആവശ്യത്തിനും ഒന്നായി മാറിയിരിക്കുകയാണ് അധകർ കാർഡ്.  പ്രധാന തിരിച്ചറിയല്‍ രേഖയായി സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് ആധാറാണ് ഉപയോഗിക്കുന്നത്. ആധാര്‍ ഇന്ന് ബാങ്കിങ് സേവനം മുതല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് നിര്‍ബന്ധമാണ്. കൂടാതെ ആധാറുമായി  ബാങ്ക് അക്കൗണ്ട്, പാന്‍, മൊബൈല്‍ നമ്ബര്‍ എന്നിവയെ ബന്ധിപ്പിച്ചിട്ടുമുണ്ട്.

 അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആധാറിലെ 12 അക്ക നമ്ബര്‍ ഉപയോഗിച്ച്‌ സാധിക്കും.  ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ എടിഎം കൗണ്ടറോ, ബാങ്ക് ബ്രാഞ്ചോ സന്ദര്‍ശിക്കാതെ തന്നെ അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.  ഇതിന്റെ പ്രയോജനം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഏറ്റവുമധികം ലഭിക്കുക.

 അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സംവിധാനമാണ് മൊബൈല്‍ നമ്ബറില്‍ നിന്ന് *99*99*1# എന്ന് ടൈപ്പ് ചെയ്ത് വിളിച്ചാല്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് 12 അക്ക ആധാര്‍ നമ്ബര്‍ നല്‍കണം.  ഒരിക്കല്‍ കൂടി ആധാര്‍ നമ്ബര്‍ നല്‍കി വീണ്ടും വെരിഫൈ ചെയ്യണം. ഉടന്‍ തന്നെ യുഐഡിഎഐയില്‍ നിന്ന് ബാങ്ക് ബാലന്‍സ് അറിയിച്ച്‌ കൊണ്ട് എസ്‌എംഎസ് ലഭിക്കുന്നവിധമാണ് സംവിധാനം.

AAdhaar card number will help the account balance easily

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES