ഇന്ത്യന്‍ എല്‍ഇഡി സ്മാര്‍ട് ടിവി വിപണിയിലേക്ക് ജര്‍മന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബ്ലാപക്ത് എത്തുന്നു. 12,999 രൂപയില്‍ വില ആരംഭിക്കുന്ന സ്മാര്‍ട് ടിവികളാണ് വിപണിയില്‍ എത്തുന്നത്.
സ്മാര്‍ട് സൗണ്ട് സീരീസ്, 4കെ യുഎച്ച്ഡി പ്രീമിയം, ഫാമിലി സീരീസ് എന്നിങ്ങനെ പുതിയ എല്‍ഇഡി ടിവികളുടെ നിരയാണ് ബ്ലാപക്ത് ഒരുക്കിയിരിക്കുന്നത്. ക്വാഡ്-കോര്‍ പ്രോസസറും 178 ഡിഗ്രി വ്യൂ ആംഗിളും ഉള്ളവയാണ് എല്ലാ എല്‍ഇഡി ടിവികളു.
സൗണ്ട് ബാര്‍, വോയ്‌സ് റെക്കഗ്നിഷന്‍ സ്മാര്‍ട് റിമോട്ട്, വൈ-ഫൈ, മൈക്രാകാസ്റ്റ്, ആര്‍ജെ45 ഇതെര്‍നെറ്റ് കണക്ടിവിറ്റി, പ്രീമിയം മോഡലുകളില്‍ എഐ അടിസ്ഥാനമാക്കിയ ഹൈബ്രിഡ് ലോഞ്ചര്‍ തുടങ്ങിയ സവിശേഷതകളും ഉണ്ട്. 32 ഇഞ്ച് ആഘഅ32അഒ410 ബ്ലാപൗണ്ട് ഫാമിലി സീരീസ് മോഡലിന്റെ ഇന്ത്യയിലെ വില 12,999 രൂപയാണ്.
മറ്റു മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലാപക്ത് 4ഗ ഡഒഉ പ്രീമിയം സീരീസിലെ 55 ഇഞ്ച് ഫ്‌ലാഗ്ഷിപ് മോഡല്‍ 60 വാട്ട് ഇന്‍-ബില്‍റ്റ് സൗണ്ട് ബാറുമായാണ് വരുന്നത്. മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ വോയ്‌സ് എനേബില്‍ഡ് ആന്‍ഡ്രോയ്ഡ് ഓപ്പണ്‍സോഴ്‌സ് ടെലിവിഷനുമാണിത്.
ഇതോടൊപ്പം ടെലിവിഷന്‍ സെറ്റുകളില്‍ സജീവ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച്, യൂസര്‍മാര്‍ക്ക് പ്രീലോഡ് ചെയ്തിരിക്കുന്ന യൂണിവേഴ്‌സല്‍ സേര്‍ച്ച് ഫീച്ചര്‍ ഉപയോഗിക്കാനും കഴിയും.
4ഗ ഡഒഉ പ്രീമിയം സീരീസ് 43 ഇഞ്ച്, 49 ഇഞ്ച്, 55 ഇഞ്ച് വേരിയന്റുകളിലാണ് വരുന്നത്. 32 ഇഞ്ച്, 43 ഇഞ്ച്, 50 ഇഞ്ച് അളവുകളില്‍ സ്മാര്‍ട് സൗണ്ട് സീരീസും, 32 ഇഞ്ച്, 43 ഇഞ്ച് വേരിയന്റുകളില്‍ ഫാമിലി സീരീസ് എല്‍ഇഡി ടിവികളും വരുന്നു.