Latest News
channelprofile

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഭര്‍ത്താവ് മരിച്ചു; ഏക മകള്‍ കുടുംബസമേതം വിദേശത്തും; ആലുവയിലെ വീട്ടില്‍ ഒറ്റയ്ക്ക് ജീവിതം; നടി കവിയൂര്‍ പൊന്നമ്മയുടെ അവസ്ഥ

മലയാളത്തിന്റെ അമ്മ മനസായി വിശേഷിപ്പിക്കുന്ന നടിയാണ് കവിയൂര്‍ പൊന്നമ്മ. നെറ്റിയിലൊരു വട്ടപ്പൊട്ടും ചിരിച്ച മുഖത്തോടെയുമായാണ് എപ്പോഴും അവരെ കാണാറുള്ളത്. താരങ്ങളെല്ലാമായി അടുത്...


channelprofile

12-ാം വയസില്‍ വിവാഹം; ഒരു കുഞ്ഞിനായി കൊതിച്ചു; നഞ്ചിയമ്മയെ തനിച്ചാക്കിയത് ഭര്‍ത്താവിന്റെ മരണവും; ആരുമറിയാത്ത കണ്ണീര്‍ കഥ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെയാണ് നഞ്ചിയമ്മയും നഞ്ചിയമ്മയുടെ പാട്ടുമെല്ലാം മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഇപ്പോഴിത...


channelprofile

മഞ്ജുവിനെ കുറിച്ച് ചോദിച്ച് ദിലീപിന്റെ ഉത്തരം മുട്ടിച്ചു; സുഹൃത്തായി മാറുന്ന അവതാരക; രേഖ മേനോന്റെ ജീവിത കഥ

മലയാള പ്രേക്ഷകർക്ക് എഫ് ടി ക്യു   എന്ന പ്രോഗ്രാമിലൂടെ ഏവർക്കും സുപരിചിതയായ അവതാരകയാണ് രേഖ മേനോൻ. അവതാരക , സഞ്ചാരി മാർക്കറ്റിംഗ്‌ ആൻഡ് കമ്മ്യൂണിക്കേഷൻ എസ്‌പെർട്ട് ...


cinema

അച്ഛന്‍ മരിച്ചതോടെ കുടുംബത്തെ സഹായിക്കാന്‍ ജോലിക്ക് പോയി; 41 സിനിമകള്‍ക്ക് ശേഷം പാതിക്ക് മുടങ്ങിയ പഠനം പുനരാരംഭിച്ചു; പരിശ്രമത്തിലൂടെ അമേരിക്കയില്‍ മികച്ച ജോലി സ്വന്തമാക്കിയതിനെക്കുറിച്ച് നടി മന്യ

ജോക്കര്‍ സിനിമ കണ്ടവര്‍ ആരും മന്യയെ മറക്കാന്‍ സാധ്യതയില്ല. ജോക്കറിലെ പ്രകടനത്തിന് കേരള ക്രിട്ടിക്‌സ് അവാര്‍ഡ് മന്യയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് ഒരുപാട് നല്...


cinema

അനിയത്തിയായി കാണുന്നുവെന്ന് പറഞ്ഞ കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചു; സിനിമയിലെത്തിയത് അവസരങ്ങള്‍ നന്നായി വിനിയോഗിച്ചതിലൂടെ; ജീവിതത്തെയും സിനിമയെയും കുറിച്ച് നടന്‍ കൃഷ്ണ ശങ്കര്‍

നിവിന്‍ പോളി നായകനായി എത്തിയ പ്രേമത്തിലെ ഒരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.  ചിത്രത്തിലെ കോയ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും ...


LATEST HEADLINES

മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കന്നഡ ബിഗ് ബോസിന്റെ സെറ്റിന് പൂട്ടിട്ട് സര്‍ക്കാര്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ കന്നഡ പതിപ്പ് ചിത്രീകരിക്കുന്ന ജോളിവുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്സ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്. നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി. ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെ പുറപ്പെടുവിച്ച നോട്ടിസിലാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പരിസ്ഥിതിമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കന്നഡ ബിഗ് ബോസിന്റെ 12-ാം സീസണ്‍ ആണിത്. കന്നഡ താരം കിച്ച സുദീപ് ആണ് കന്നഡ ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത്. ഷോ നിര്‍ത്തിവെച്ചതോടെ സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 700-ല്‍ അധികം ആളുകളാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസമായി ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റുകളിലായി തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് കോടിയിലേറെ ചെലവഴിച്ചാണ് ഈ ബിഗ് ബോസിന്റെ സെറ്റ് നിര്‍മിച്ചത്. നിയമലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടും അണിയറപ്രവര്‍ത്തകര്‍ ഷോ തുടര്‍ന്നെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ബെംഗളൂരുവില്‍ പറഞ്ഞു. അതേസമയം, ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ സ്റ്റുഡിയോക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.