മലനിരകളുടെ രാജകുമാരി കൊടൈക്കനാല്‍

Malayalilife
topbanner
മലനിരകളുടെ രാജകുമാരി കൊടൈക്കനാല്‍

ന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടത്തില്‍ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍.കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍ .

തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍ , ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ നീളുന്ന മലനിരകളുമാണ് കൊടൈക്കനാലിന്റെ അതിര്‍ത്തികള്‍. പടിഞ്ഞാറ് മഞ്ഞംപട്ടി, അണ്ണാമലൈ എന്നീ മലകളും തെക്ക് വശത്ത് കമ്പം താഴ്വരയും കൊടൈക്കനാലിന്റെ അതിര്‍ത്തികളാണ്. കാടിന്റെ വരദാനം എന്നാണ് കൊടൈക്കനാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം.

കൊടൈക്കനാലിന് ചുറ്റും നിറയെ കാഴ്ചകളുണ്ട്. കോക്കേഴ്സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്സര്‍വേറ്ററി, പില്ലര്‍ റോക്ക്സ്, ഗുണ ഗുഹകള്‍ , സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം തുടങ്ങിയവയാണ് ചില കാഴ്ചകള്‍.

ക്രിസ്തുവര്‍ഷത്തിന്റെ ആദ്യകാലങ്ങളിലെ സംഘകാല കൃതികളില്‍ കൊടൈക്കനാലിനെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. 1821 ലാണ് ബ്രിട്ടീഷുകാര്‍ ആദ്യമായി കൊടൈക്കനാലില്‍ എത്തുന്നത്. 1845 മുതല്‍ ബ്രിട്ടീഷുകാരാണ് കൊടൈക്കനാല്‍ എന്ന ടൗണ്‍ കെട്ടിയുണ്ടാക്കിയത്. 120 കിലോമീറ്റര്‍ അകലത്തുള്ള മധുരയാണ് സമീപത്തുള്ള വിമാനത്താവളം. കോയമ്പത്തൂര്‍ , ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മധുരയില്‍ നിന്നും വിമാനങ്ങളുണ്ട്. 

 

Read more topics: # kodaikanal travel
kodaikanal travel

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES