Latest News

നെഹ്റു ട്രോഫി വള്ളംകളി നേരില്‍ കാണാന്‍ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം

Malayalilife
നെഹ്റു ട്രോഫി വള്ളംകളി നേരില്‍ കാണാന്‍ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം

ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നേരിൽ കാണാൻ വള്ളംകളി പ്രേമികൾക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക സൗകര്യം ഒരുക്കുന്നു. "ഓളപ്പരപ്പിലെ ഒളിംപിക്സ്" എന്നറിയപ്പെടുന്ന വള്ളംകളിയുടെ ആവേശം അനുഭവിക്കാൻ വിവിധ ജില്ലകളിൽ നിന്നും ചാർട്ടേഡ് ബസുകൾ സർവീസ് നടത്തും.

യാത്രക്കൊപ്പം വള്ളംകളി പ്രവേശന ടിക്കറ്റും കെഎസ്ആർടിസി വഴി ലഭ്യമാക്കുന്നു. പ്രവേശനം റോസ് കോർണർ, വിക്ടറി ലൈൻ വിഭാഗങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്കായി

ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കുന്ന പ്രത്യേക കൗണ്ടറിൽ നിന്നും നേരിട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള ടിക്കറ്റുകളും ഇവിടെയുണ്ടാകും.

കഴിഞ്ഞ വർഷങ്ങളിലെ വിൽപ്പന

  • 2022-ൽ: ₹1,75,100 മൂല്യമുള്ള ടിക്കറ്റുകൾ വിറ്റഴിച്ചു.

  • 2023-ൽ: ₹2,99,500 മൂല്യമുള്ള ടിക്കറ്റുകൾ വിൽപ്പനയായി.

  • 2024-ൽ: മുണ്ടക്കൈ ദുരന്തത്തെ തുടർന്ന് മത്സരം മാറ്റിവെച്ചെങ്കിലും ₹1,16,500 മൂല്യമുള്ള ടിക്കറ്റുകൾ വിറ്റഴിക്കാനായി.

ടിക്കറ്റ് ലഭിക്കുന്ന വിധം

9846475874 എന്ന നമ്പറിലേക്ക്

  • പേര്

  • ആവശ്യമായ പാസ് വിഭാഗം

  • എത്ര പേർക്ക് വേണ്ടെന്ന്

വാട്ട്‌സ് ആപ്പ് സന്ദേശമായി അയയ്ക്കുക. തുടർന്ന് ആലപ്പുഴ ഡിപ്പോ ബജറ്റ് ടൂറിസം സെൽ നൽകുന്ന QR കോഡ് വഴി ഓൺലൈനായി പണം അടയ്ക്കാം.

ടിക്കറ്റുകൾ 2025 ആഗസ്റ്റ് 29-30 തീയതികളിൽ ആലപ്പുഴ ഡിപ്പോയിലെ സ്പെഷ്യൽ കൗണ്ടറിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.

ജില്ലകളിൽ നിന്നും സൗകര്യം

ആലപ്പുഴയ്ക്കുപുറമെ കോട്ടയം, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രത്യേക കൗണ്ടറുകളിലും ജില്ലാ കോഓർഡിനേറ്റർമാരുടെ മുഖേനയും ടിക്കറ്റുകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9846475874
ജില്ലാ കോഓർഡിനേറ്റർ, ബജറ്റ് ടൂറിസം സെൽ, ആലപ്പുഴ

nehru trophy boat race kstrc budget tourisam cell

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES