മികച്ച വാർത്താ അവതാരകയായത് ന്യൂസ് 18ലെ രേണുക; മികച്ച നടി ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം നായിക അശ്വതി; കഥയറിയാതെയിലൂടെ ഫ്‌ളവേഴ്‌സിലെ ശിവജി നടനായി; നിലവാരമില്ലാത്തതിനാൽ സീരിയലുകൾ തള്ളപ്പെട്ടു: സംസ്ഥാന ടി വി അവാർഡ് ഇങ്ങനെ

Malayalilife
topbanner
മികച്ച വാർത്താ അവതാരകയായത് ന്യൂസ് 18ലെ രേണുക; മികച്ച നടി ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം നായിക അശ്വതി; കഥയറിയാതെയിലൂടെ ഫ്‌ളവേഴ്‌സിലെ ശിവജി നടനായി; നിലവാരമില്ലാത്തതിനാൽ സീരിയലുകൾ തള്ളപ്പെട്ടു: സംസ്ഥാന ടി വി അവാർഡ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇക്കുറി മികച്ച സീരിയലിനുള്ള പുരസ്‌ക്കാരമില്ല. നിലവാരമില്ലായ്മ കൊണ്ടാണ് ഇത്തവണയും മികച്ച സീരിയലുകൾക്കും സംവിധായകനും കലാസംവിധായകനും പുരസ്‌കാരം നൽകാത്തതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അതേസമയം വാർത്താ വിഭാഗത്തിലും മറ്റു വിഭാഗങ്ങളിലും പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച വാർത്താ അവതാരകയായി ന്യൂസ് 18ലെ രേണുകയെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടിയായ ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം നായിക അശ്വതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നടൻ ശിവജി ഗുരുവായൂരാണ് മികച്ച നടൻ.

കെ.സി.രജിൽ സംവിധാനം ചെയ്ത കള്ളൻ മറുത (എഡിഎൻ ഗോൾഡ്) മികച്ച ടെലിഫിലിം ഉൾപ്പെടെ നാലു പുരസ്‌കാരങ്ങൾ നേടി. കൊച്ചി കണ്ണമാലി ലക്ഷം വീട് കോളനിയിൽ വർഷം മുഴുവൻ വെള്ളക്കെട്ടിൽ കഴിയുന്ന ദമ്പതികളുടെ ജീവിതം പകർത്തിയ മനോരമ ന്യൂസിലെ ജെയ്ജി മാത്യുവാണു മികച്ച ന്യൂസ് ക്യാമറാമാൻ. മിഥുൻ ചേറ്റൂർ സംവിധാനം ചെയ്ത, മഴവിൽ മനോരമയിലെ മറിമായം മികച്ച ഹാസ്യ പരിപാടിയായി. ശാലു കുര്യൻ (മികച്ച രണ്ടാമത്തെ നടി - അക്ഷരത്തെറ്റ്), അമ്പൂട്ടി (ഡബ്ബിങ് - അക്ഷരത്തെറ്റ്, സൂര്യകാന്തി), സലിം ഹസൻ (ഹാസ്യ നടനുള്ള പ്രത്യേക പരാമർശം - മറിമായം) എന്നിവരും മഴവിൽ മനോരമയിലെ പരിപാടികളിലൂടെ പുരസ്‌കാരം നേടി.

മറ്റു പുരസ്‌കാരങ്ങൾ

കഥാവിഭാഗം കഥാകൃത്ത്: കെ.അർജുൻ (കള്ളൻ മറുത), ടിവി ഷോ: റെഡ് കാർപറ്റ്(അമൃത ടിവി), ഹാസ്യ നടി: ആർ.രശ്മി(കോമഡി മാസ്റ്റേഴ്‌സ്അമൃത ടിവി), ഡബ്ബിങ്: മീര (കഥയറിയാതെ, കൂടത്തായിഫ്‌ളവേഴ്‌സ് ടിവി), രണ്ടാമത്തെ നടൻ: റാഫി (ചക്കപ്പഴംഫ്‌ളവേഴ്‌സ് ടിവി), ബാലതാരം: ഗൗരി മീനാക്ഷി (ഒരിതൾ ദൂരദർശൻ), ഛായാഗ്രഹണം: ശരൺ ശശിധരൻ (കള്ളൻ മറുത), ചിത്രസംയോജനം: വിഷ്ണു വിശ്വനാഥൻ (ആന്റി ഹീറോ സ്‌പൈഡർ നെറ്റ്), സംഗീത സംവിധാനം: വിനീഷ് മണി (അച്ഛൻ കേരള വിഷൻ), ശബ്ദലേഖനം: അരുൺ സൗണ്ട് സ്‌കേപ് (കള്ളൻ മറുത).

കഥേതര വിഭാഗം ഡോക്യുമെന്ററി (ജനറൽ): ദ് സീ ഓഫ് എക്സ്റ്റസി (സംവിധാനം: നന്ദ കുമാർ തോട്ടത്തിൽ), ഡോക്യുമെന്ററി (സയൻസ്, പരിസ്ഥിതി): അടിമത്തത്തിന്റെ രണ്ടാം വരവ് (കൈരളി ന്യൂസ് സംവിധാനം:കെ.രാജേന്ദ്രൻ), ഡോക്യുമെന്ററി (ജീവചരിത്രം): കരിയൻ (കൈരളി ന്യൂസ്‌സംവിധാനം: ബിജു മുത്തത്തി), ഡോക്യുമെന്ററി (വനിത, കുട്ടികൾ): ഐ ആം സുധ (മാതൃഭൂമി ന്യൂസ് സംവിധാനം: റിയ ബേബി), ഡോക്യുമെന്ററി സംവിധായകൻ: ജെ.ബിബിൻ ജോസഫ് (ദ് ഫ്രാഗ്മെന്റ്‌സ് ഓഫ് ഇല്യൂഷൻ), വിദ്യാഭ്യാസ പരിപാടി: വാക്കുകളെ സ്വപ്നം കാണുമ്പോൾ (സംവിധാനം: നന്ദൻ), തരിയോട് (സംവിധാനം: നിർമൽ ബേബി വർഗീസ്), അവതാരകൻ (വിദ്യാഭ്യാസ പരിപാടി): ഡോ.ജിനേഷ് കുമാർ എരമം (ഫസ്റ്റ് ബെൽ കൈറ്റ് വിക്ടേഴ്‌സ്), ടിവി ഷോ (സമകാലിക വിഷയങ്ങൾ): സ്‌പെഷൽ കറസ്‌പോണ്ടന്റ് (ന്യൂസ് 18 കേരള, നിർമ്മാണം: അപർണ കുറുപ്പ്), കുട്ടികളുടെ പരിപാടി: ഫസ്റ്റ്‌ബെൽ കലാമണ്ഡലം ഹൈദരാലി (കൈറ്റ് വിക്ടേഴ്‌സ്, സംവിധാനംബി.എസ്.രതീഷ്),

വാർത്താ അവതാരക: എം.ജി.രേണുക (ന്യൂസ് 18 കേരള), അവതാരകർ (വാർത്തേതര പരിപാടി) രാജശ്രീ വാരിയർ (സൗമ്യ, ശ്രീത്വം, ഭാവദ്വയം ദൂരദർശൻ), ബാബു രാമചന്ദ്രൻ (വല്ലാത്തൊരു കഥ ഏഷ്യാനെറ്റ് ന്യൂസ്), കമന്റേറ്റർ: സി.അനൂപ് (പാട്ടുകൾക്ക് കൂടൊരുക്കിയ ഒരാൾ), അവതാരകൻ (സമകാലിക വിഷയങ്ങൾ): കെ.ആർ.ഗോപികൃഷ്ണൻ (360 ഡിഗ്രി24 ന്യൂസ്), അന്വേഷണാത്മക പത്രപ്രവർത്തനം: എ.മുഹമ്മദ് അസ്ലം (മീഡിയ വൺ).

പ്രത്യേക ജൂറി പരാമർശങ്ങൾ: ഛായാഗ്രഹണം (ഡോക്യുമെന്ററി): അങ്ങനെ മനുഷ്യൻ ഞെരിഞ്ഞമരുന്നു വീണ്ടും വീണ്ടും (സെബിൻസ്റ്റർ ഫ്രാൻസിസ്, ആന്റണി ഫ്രാൻസിസ്), കാലിക പ്രാധാന്യമുള്ള ചരിത്ര പരിപാടി: സെൻട്രൽ ഹാൾ (സഭ ടിവി, സംവിധാനം: പ്രിയ രവീന്ദ്രൻ, വി എം.ദീപ). രചനാ വിഭാഗം ലേഖനം: അധികാരം കാഴ്ചയോട് ചെയ്യുന്നത് (കെ.സി.ജിതിൻ).

Read more topics: # Kerala state Television award
Kerala state Television award 2021

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES