Latest News

അവള്‍ പിന്നെയും മുണ്ടും സാരിയും മാറി മാറി ഉടുത്തുകൊണ്ടിരുന്നു;വ്യത്യസ്തമായ സ്‌റ്റൈലിനോട് ഉള്ള അടങ്ങാത്ത പ്രണയം അവളെ ഓരോ സമയത്ത് ഓരോ വേഷം കെട്ടിച്ചു; സാരിയും മുണ്ടും ഷര്‍ട്ടും ധരിച്ചും  നില്ക്കുന്ന ചിത്രങ്ങള്‍ പങ്ക് വച്ച് ടീച്ചറമ്മ നായിക സൗമ്യ

Malayalilife
 അവള്‍ പിന്നെയും മുണ്ടും സാരിയും മാറി മാറി ഉടുത്തുകൊണ്ടിരുന്നു;വ്യത്യസ്തമായ സ്‌റ്റൈലിനോട് ഉള്ള അടങ്ങാത്ത പ്രണയം അവളെ ഓരോ സമയത്ത് ഓരോ വേഷം കെട്ടിച്ചു; സാരിയും മുണ്ടും ഷര്‍ട്ടും ധരിച്ചും  നില്ക്കുന്ന ചിത്രങ്ങള്‍ പങ്ക് വച്ച് ടീച്ചറമ്മ നായിക സൗമ്യ

'ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് വി.എസ്. സൗമ്യ. ഇപ്പോള്‍ 'ടീച്ചറമ്മ' എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിക്കുന്നത്. ഒരു ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയാണ് സൗമ്യ. ഇപ്പോഴിതാ, സൗമ്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പും ശ്രദ്ധ നേടുകയാണ്. സാരിയും മുണ്ടും ധരിക്കാന്‍ ഇഷ്ടമുള്ളയാണ് താനെന്നാണ് സൗമ്യ പോസ്റ്റില്‍ കുറിക്കുന്നത്.

'സ്ത്രീ ആകാന്‍ സാരിയും, പുരുഷുവാകാന്‍ മുണ്ടും... എന്നല്ല സാരിയുടെ ഭംഗി മുണ്ടിനും, മുണ്ടിന്റെ ഭംഗി സാരിക്കും ഇല്ലാത്തകൊണ്ട്, ആ രണ്ട് വ്യത്യസ്തമായ സ്‌റ്റൈലിനോട് ഉള്ള അടങ്ങാത്ത പ്രണയം... അവളെ ഓരോ സമയത്ത് ഓരോ വേഷം കെട്ടിച്ചു. അവളുടെ ഇഷ്ടം പലരുടെയും ഇഷ്ടക്കേടായാലും അവള്‍ പിന്നെയും മുണ്ടും സാരിയും മാറി മാറി ഉടുത്തുകൊണ്ടിരുന്നു. അപ്പോ നന്ദി നമസ്‌കാരം'', എന്നാണ് സൗമ്യ പോസ്റ്റില്‍ പറയുന്നത്. സാരിയം മുണ്ടും ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

''മുണ്ട് ഉടുത്ത് ലാലേട്ടന്‍ മാതിരി ഒന്ന് ചരിഞ്ഞു കറങ്ങി ഒരു വീഡിയോ ചെയ്യുക...സാരി ഉടുത്ത് ശോഭന പോലെ നടക്കുക... രണ്ടായാലും നല്ല ഐശ്വര്യം ആണ്....'', എന്നാണ് പോസ്റ്റിനു താഴെ ആരാധകരില്‍ ഒരാളുടെ കമന്റ്. മുണ്ടും ഷര്‍ട്ടും ധരിച്ച ഫോട്ടോ കിടുവാണെന്ന് പറയുന്നവരുമുണ്ട്. കനിക്കുട്ടിക്ക് ഏതു വേഷവും അടിപൊളിയാണെന്നു പറയുന്നവരെയും കമന്റ് ബോക്‌സില്‍ കാണാം. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Read more topics: # വി.എസ്. സൗമ്യ
actress miniscreen saumya photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES