പുതിയ സ്‌കൂളില്‍ ചേര്‍ന്നത് ഒരു മാസം മുന്‍പ്; മകന്‍ മരിച്ചതറിയാതെ അമ്മ കുവൈറ്റില്‍; മിഥുന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് അച്ഛന്‍ മനു; പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ട സങ്കടത്തില്‍ കുടുംബം

Malayalilife
പുതിയ സ്‌കൂളില്‍ ചേര്‍ന്നത് ഒരു മാസം മുന്‍പ്; മകന്‍ മരിച്ചതറിയാതെ അമ്മ കുവൈറ്റില്‍; മിഥുന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് അച്ഛന്‍ മനു; പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ട സങ്കടത്തില്‍ കുടുംബം

ദുരന്തങ്ങള്‍ എത്തുമ്പോള്‍ അതിനെ കണ്ണീരോടെ സ്വീകരിക്കാതെ വേറെ വഴിയില്ല. സ്വീകരിക്കുക എന്നത് മാത്രമേ ഏതൊരു മനുഷ്യനും സാധിക്കുകയുള്ളു. പ്രത്യേകിച്ചും പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ ആകുമ്പോള്‍ ആ ദുഃഖത്തിന് ആഴം കൂടും. മക്കള്‍, ഭര്‍ത്താവ്, മാതാപിതാക്കള്‍ അങ്ങനെ ഇവരുടെയൊക്കെ മരണങ്ങള്‍ ഒരു ജീവിതത്തെ തന്നെയാണ് ബാധിക്കുന്നത്. അത്തരത്തിലൊരു ദുരന്തമാണ് ഇപ്പോള്‍ കൊല്ലത്ത് തേവലക്കരയില്‍ മിഥുന്റെ കുടുംബത്തിന് എത്തിച്ചേര്‍ന്നിരിക്കുന്നത്. 

എട്ടാം ക്ലാസിലാണ് മിഥുന്‍ പഠിച്ചിരുന്നത്. പക്ഷേ അവനെ തേടിയെത്തിയിരിക്കുന്നത് അതിദാരുണമായ സംഭവമാണ്. കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിലെ വലിയവിളന്തറ ക്ഷേത്രത്തിന് സമീപാണ് മിഥുന്റെ വീട്. ഇതിന് മുന്‍പ് പട്ടുകടവ് സ്‌കൂളിലാണ് മിഥുന്‍ പഠിച്ചിരുന്നത്. ഈ അധ്യയന വര്‍ഷം പുതിയ സ്‌കൂളായ തേവലക്കര ബോയ്സ് ഹൈസ്‌കൂളിലേക്ക് പഠനത്തിനായി മാറിയതാണ്. അവിടെ പഠനം തുടങ്ങിയിട്ട് ഏകദേശം ഒരു മാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. സ്‌കൂളിലെ ഒരു പതിവ് ദിവസത്തിലായിരുന്നു അപകടം നടന്നത്. മറ്റ് കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ഒരു ചെരുപ്പു എടുക്കാന്‍ മിഥുന്‍ ശ്രമിച്ചു. ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച് ഷെഡിന്റെ മുകളിലേക്ക് കയറുമ്പോഴാണ് കാല്‍ തെറ്റി, ആപത്തായ ഒരു വൈദ്യുതി ലൈനിലേക്ക് വീണത്. തുടര്‍ന്ന് ഷോക്കേറ്റ് നിലത്തേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാധരണ സ്‌കൂളിലേക്ക് സ്‌കൂള്‍ ബസിലാണ് മിഥുന്‍ പോകുന്നത്. എന്നാല്‍ ഇന്ന് മഴയായതിനാല്‍ മിഥുന്റെ അച്ഛന്‍ മനുവിന് പണിയുണ്ടായിരുന്നില്ല. തേപ്പ് പണിയാണ് മിഥുനിന്റെ അച്ഛന്‍ മനുവിന്. അതുകൊണ്ട് തന്നെ ഇന്ന് സ്‌കൂളില്‍ കൊണ്ടാക്കിയത് മനു സ്‌കൂട്ടറിലാണ്. വൈകുന്നേരം നേരത്തെ വിളിക്കാന്‍ വരാം എന്ന് പറഞ്ഞാണ് മനു മിഥുനിനെ സ്‌കൂളിലേക്ക് യാത്രയാക്കിയത്. എന്നാല്‍ അത് അവസാനത്തെ് കൂടിക്കാഴ്ച ആകുമെന്ന് മനു അറിഞ്ഞിരുന്നില്ല. ചെരുപ്പ് വാങ്ങി തരാം എന്ന് പറഞ്ഞിരുന്നതാണ് മോനോട്. പിന്നെ മനുവിനെ വിളിക്കുന്നത് ആശുപത്രിയില്‍ നിന്നാണ്. മറ്റ് എന്താണ് സംഭിവിച്ചത് മനുവിന് അറിയില്ല. മകന്റെ അപ്രതീക്ഷിത വേര്‍പാടില്‍ നെഞ്ചുപൊട്ടി കരയുകയാണ് മനു. അയാളെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും കൂട്ടുകാരും പാടുപെടുകയാണ്. അമ്മ സുജ കുവൈറ്റില്‍ ഹോം നഴ്‌സായി ജോലിക്ക് പോയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. സുജ രാവിലെ ഫോണില്‍ വിളിച്ച് മനുവിനോടും മിഥുനോടും സംസാരിച്ചിരുന്നു. അതിനുശേഷമാണ് സ്‌കൂളിലേക്ക് പോയത്. അപകടം നടന്നയുടനെ പഞ്ചായത്ത് അംഗം ശിവരാജന് വിവരം ലഭിച്ചു. മനുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴേക്കും മിഥുന്‍ മരിച്ചു. 

മിഥുനിന്റെ മരണവാര്‍ത്ത ഇതുവരെ അമ്മയായ സുജ അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സുജ ഇപ്പോള്‍ വിദേശത്താണ്  കുവൈറ്റിലാണ് ജോലി. അവിടെ ഒരു കുടുംബത്തിന് ഹോം നഴ്സായി ജോലി ചെയ്യുകയാണ്. ഇപ്പോഴൊക്കെ ആ കുടുംബം തുര്‍ക്കിയിലേക്ക് വിനോദയാത്രയ്ക്ക് പോയിരിക്കുകയാണ്. സുജയെയും അവരുടെ കൂടെ കൊണ്ടുപോയിട്ടുണ്ട്. അതുകൊണ്ട് തന്നെ സുജയുടെ ഫോണ്‍ നിലവില്‍ ഓഫ് ആയതോ, റേഞ്ച് ലഭിക്കാത്ത പ്രദേശത്തായതോ എന്തോ കൊണ്ടാണ് ബന്ധപ്പെടാന്‍ കഴിയാത്തത്. പലതവണ ബന്ധുക്കള്‍ ശ്രമിച്ചിട്ടും ഫോണില്‍ ലഭ്യമല്ലായിരുന്നു. അതുകൊണ്ട് തന്നെ മകന്റെ മരണവാര്‍ത്ത സുജക്ക് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല.

മനു ദിവസേന കൂലിപ്പണിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. പതിവ് തൊഴിലില്ലാതെ കഴിയുന്ന ഏക വരുമാന വഴിയാണ് അവന്‍ കുടുംബം നടത്തുന്നിരുന്നത്. മനുവിന്റെ കുടുംബം സാമ്പത്തികമായി ഏറെ പിന്നാക്കമാണ്. ജീവിതം നയിക്കുന്നത് വളരെ ബുദ്ധിമുട്ടുകളോടെക്കാണ്. പുതിയൊരു വീട് നിര്‍മിക്കാനാണ് അവര്‍ ആഗ്രഹിച്ചത്. അതിനായി സര്‍ക്കാര്‍ നല്‍കുന്ന ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ അതിന് അനുമതി ലഭിച്ചിട്ടില്ല. മിഥുന്‍ മൂത്ത മകനാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു മകന്‍ കൂടിയാണ് ഇവര്‍ക്ക് ഉള്ളത്. ഇപ്പോഴിതാ മനുവിന്റെ ജീവിതം തന്നെ തകര്‍ന്നു പോയിരിക്കുന്നു. തന്റെ പ്രിയപ്പെട്ട മകനായ മിഥുനിനെ നഷ്ടപ്പെട്ടത് മനുവിന് തീരാ വേദനയാണ്. പൊട്ടിക്കരയുകയാണ് അയാള്‍. മനുവിനെ ആശ്വസിപ്പിക്കാനായി വീട്ടുകാര്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുകള്‍ മുതലായവര്‍ എല്ലാവരും ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. സുഹൃത്തിന്റെ ചെരുപ്പ് എടുക്കാനായി കയറിയപ്പോള്‍ തെന്നിവീണതായാണ് ലഭിച്ച വിവരം. 

mithun death kollam school

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES