മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ്‌ബോസിലെത്തി സുഹൃത്തുക്കളായ ഇവര്‍ പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. പേളി മാണി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരുടെ അടുത്തിടെയാണ് ആരാധകരെ അറിയിച്ചത്.ഇതോടെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷവും തുടങ്ങി. പിന്നീട് ഗര്‍ഭിണിയായ വിശേഷങ്ങള്‍ പങ്കുവച്ച് പേളി എത്തിയിരുന്നു.കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തിരുന്നത്.
ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തു. ഇപ്പോള്‍ എങ്ങനെയാണ് പേളി മാണിയെ ശ്രീനിഷ് നോക്കുന്നത് എന്ന വിശേഷമാണ് ആരാധകരുടെ ചര്‍ച്ച. പേളി മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പേളി മാണി പറയാറുണ്ട്. അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പേളി എത്താറുണ്ട്. കുഞ്ഞുവയറില്‍ കൈചേര്‍ത്ത് വച്ച് റെക്കോഡിങ് സ്റ്റിയൂഡിയോയില്‍ നില്‍ക്കുന്ന താരത്തിന്റെ വീഡിയോ വൈറലായിരുന്നു. താരത്തിന്റെ വീഡിയോയ്ക്ക് കമന്റ് ചെയ്ത് താരങ്ങളും എത്തിയിരുന്നു.
അതേസമയം പേളി മാണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വയറ്റില്‍ കുഞ്ഞുവാവ ചെറുതായി അനങ്ങി തുടങ്ങിയെന്ന സന്തോഷമാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു ഫീലിംഗാണെന്നും നടി പറയുന്നു. കുഞ്ഞ് അനങ്ങുന്നതിന്റെ സന്തോഷം ഫ്‌ളാറ്റിലുളള സഹോദരി റിനിതയെയാണ് താന്‍ അറിയിച്ചതെന്നും പേളി പറയുന്നു.
റിനിതയെ ഈ വിവരം ചാറ്റിലൂടെ അറിയിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും പേളി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു. ബേബി മൂവിംഗ് എന്ന് പേളി കുറിച്ചപ്പോള്‍ ഇതിന് മറുപടിയായി എന്ത്, ഞാന്‍ ഉടനെ അങ്ങോട്ട് വരാം എന്നായിരുന്നു റിനിതയുടെ മറുപടി. അതേസമയം പേളിയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നടിയുടെ പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുന്‍പ് അടുത്ത വര്‍ഷം മാര്‍ച്ചിലാണ് കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തുകയെന്ന് പേളിയും ശ്രീനിഷും അറിയിച്ചിരുന്നു.