ബോളിവുഡിലെ ഐക്കോണിക് തിരക്കഥാകൃത്താണ് സലീം ഖാന്‍. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പിതാവ് കൂടിയായ സലീം ഖാന്‍ ഷോലെ അടക്കമുള്ള സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയ തിരക്കഥാകൃത്താണ്. നടനായി കരിയര്‍ ആരംഭിച്ച് പിന്നീട് തിരക്കഥാകൃത്തായി മാറുകയായിരുന്നു. ബോളിവുഡിന്റെ ഗതിമാറ്റിയ ഇരട്ടതിരക്കഥാകൃത്തുകളാണ് സലീം-ജാവേദുമാര്‍.
ഇപ്പോഴിതാ ബീഫ് കഴിക്കാത്തതിനെക്കുറിച്ചുള്ള സലീം ഖാന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ ഇതുവരേയും ബീഫ് കഴിച്ചിട്ടില്ലെന്നാണ് സലീം ഖാന്‍ പറയുന്നത്. ഫ്രീപ്രസ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. പശുവിന്റെ പാല് അമ്മയുടെ പാലിന് തുല്യമാണെന്നാണ് സലീം ഖാന്‍ പറയുന്നത്.
ഇന്‍ഡോര്‍ മുതല്‍ ഇന്നുവരെ ഞങ്ങള്‍ ഇതുവരേയും ബീഫ് കഴിച്ചിട്ടില്ല. ഏറ്റവും ചീപ്പായ ഇറച്ചിയെന്ന നിലയില്‍ മിക്ക മുസ്ലീമുകളും കഴിക്കുന്നതാണ് ബീഫ്. നായ്ക്കള്‍ക്ക് കൊടുക്കാനും ചിലര്‍ വാങ്ങാറുണ്ട്. പക്ഷെ പ്രവാചകന്‍ മുഹമ്മദ് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്, പശുവിന്റെ പാല് അമ്മയുടെ പാലിന് തുല്യമാണെന്ന്. പശുക്കളെ കൊല്ലരുതെന്നും ബീഫ് വിലക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളില്‍ നിന്നും നല്ല വശങ്ങള്‍ പ്രവാചകന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഹലാല്‍ ഇറച്ചിയേ കഴിക്കാന്‍ പാടുള്ളൂവെന്നത് ജൂത മതത്തില്‍ നിന്നെടുത്തതാണ്. അവരിതനെ കോഷര്‍ എന്നാണ് വിളിക്കുക. എല്ലാ മതവും നല്ലതാണെന്നും നമ്മളെപ്പോലെ തന്നെ ഒരു പരമോന്നത ശക്തിയുള്ളതായി വിശ്വസിക്കുന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്'' എന്നാണ് സലീം ഖാന്‍ പറയുന്നത്..
തന്റെ വീട്ടില്‍ മതപരമായ ഭിന്നതകള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് സലീം ഖാന്‍ പറയുന്നുണ്ട്. തങ്ങളുടെ വീടിന് ചുറ്റും ഹിന്ദു മതവിശ്വാസികളായിരുന്നു. ഡിഎസ്പിയായിരുന്ന പിതാവ് എല്ലാ മതങ്ങളേയും ബഹുമാനിക്കാന്‍ തങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും സലീം ഖാന്‍ പറയുന്നത്. സല്‍മ ഖാന്‍ ആണ് സലീമിന്റെ ആദ്യഭാര്യ. ഹിന്ദുമതവിശ്വാസിയായ സുശീല ഛരക് വിവാഹ ശേഷം ഇസ്ലാം നാമം സ്വീകരിക്കുകയായിരുന്നു...
തങ്ങളുടെ മതം തന്റെ വിവാഹത്തിന് ഒരു തടസമായിരുന്നില്ലെന്നാണ് സലീം ഖാന്‍ പറയുന്നത്. ''എന്റെ കുടുബത്തിന് യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല. അവള്‍ക്കും പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞാന്‍ മറ്റൊരു മതത്തില്‍ നിന്നുള്ളയാളാണെന്നത് അവളുടെ കുടുംബത്തിലെ ചിലരില്‍ നിന്നും എതിര്‍പ്പുണ്ടാക്കി'' എന്നും അദ്ദേഹം പറയുന്നുണ്ട്. 60 വര്‍ഷം പിന്നിട്ടിരിക്കുകയാണ് സല്‍മയുടേയും സലീമിന്റേയും ദാമ്പത്യ ജീവിതം....