വൃന്ദാവനം, നന്ദനം, പാരിജാതം തുടങ്ങിയ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് രസ്ന. പാരിജാതത്തിലെ സീമയായും അരുണയായും ഇരട്ട വേഷത്തില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ രസ്ന അഭിനയ ജീവിതം ഉപേക്ഷിച്ചാണ് അതിവേഗം വിവാഹജീവിതത്തിലേക്ക് കടന്നത്. ഇപ്പോഴിതാ, നടി മൂന്നാമതും അമ്മയായിരിക്കുകയാണെന്ന വിശേഷമാണ് പുറത്തു വന്നിരിക്കുന്നത്. നടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയാ പേജിലെ ബയോയില്‍ മം ഓഫ് ത്രീ എന്ന് കുറിച്ചിരിക്കുന്നത്. ഇതോടെയാണ് ഈ വിശേഷം ആരാധകരും അറിഞ്ഞത്. ആഴ്ചകള്‍ക്കു മുമ്പാണ് നടിയും ഭര്‍ത്താവും മൂന്നാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ പോവുകയാണെന്ന വിശേഷം പുറത്തു വന്നത്. കൈനിറയെ മൈലാഞ്ചിയിട്ട് നെറ്റിയില്‍ സിന്ദൂരമൊക്കെ ചാര്‍ത്തി മഞ്ഞ പട്ടുസാരിയില്‍ സുന്ദരിയായുള്ള വളക്കാപ്പ് ചിത്രം രസ്ന തന്നെയാണ് പങ്കുവച്ചത്. ഇതിനു രണ്ടാഴ്ച മുമ്പും രസ്ന ഒരു ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ അപ്പോള്‍ ഗര്‍ഭിണിയാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. കഴിഞ്ഞയാഴ്ച പങ്കുവച്ച ചിത്രത്തിലാണ് നിറവയറിന്റെ ഭാഗങ്ങള്‍ കണ്ടതും നടി മൂന്നാമതും അമ്മയാവുകയാണെന്ന് ആരാധകര്‍ അറിഞ്ഞതും.
മുസ്ലീമായിരുന്ന രസ്‌ന സീരിയല്‍ സംവിധായകനായ ബൈജു ദേവരാജുമായുള്ള വിവാഹ ശേഷം മതംമാറി ഹിന്ദുവാകുകയും സാക്ഷി ബി ദേവരാജ് എന്ന് പേരു മാറ്റുകയും ചെയ്തിരുന്നു. അതിനു ശേഷം പിന്നീടു താരത്തെ സീരിയലുകളിലോ പൊതുപരിപാടികളിലോ ഒന്നും കണ്ടിരുന്നില്ല. രസ്‌നയെ ആരോ ഒളിച്ചു താമസിപ്പിക്കുകയാണെന്നും നടിക്കു പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നുമൊക്കെ പ്രചരണങ്ങള്‍ ഉയര്‍ന്നിരുന്നു. അത്തരം ഗോസിപ്പുകള്‍ക്കെല്ലാം നേരിട്ടു മറുപടിയുമായി രംഗത്തെത്തിയ രസ്‌ന സംവിധായകനും നിര്‍മ്മാതാവുമായ ബൈജു ദേവരാജുമായുള്ള വിവാഹത്തിനു ശേഷം കുടുംബജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു.
എട്ടുവയസുകാരി ദേവനന്ദയുടെയും ആറു വയസുകാരനായ വിഘ്‌നേഷിന്റെയും അമ്മയാണ് ഇപ്പോള്‍ രസ്ന എന്ന സാക്ഷി. സോഷ്യല്‍ മീഡിയകളിലടക്കം രസ്ന വളരെയധികം സജീവമാണെങ്കിലും സ്വകാര്യ ചിത്രങ്ങള്‍ ഒന്നും തന്നെ അധികം പങ്കുവെക്കാറില്ല. ഭര്‍ത്താവിനൊപ്പം സീരിയല്‍ നിര്‍മ്മാണത്തിലേക്കും മറ്റും കടന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും രസ്ന തിളങ്ങിയിരുന്നു. ആറാം ക്‌ളാസ് മുതല്‍ അഭിനയ രംഗത്ത് എത്തിയ രസ്ന ഇന്നും മലയാളി വീട്ടമ്മമാരുടെ സ്വന്തം നായിക തന്നെയാണ്. ബൈജു നിര്‍മ്മാതാവായി എത്തിയ പരമ്പരയായിരുന്നു സൂര്യാ ടിവിയിലെ കനല്‍പ്പൂവ്. ആ പരമ്പരയുടെ സക്സസ് സെലിബ്രേഷന് രസ്ന എത്തിയ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ആ സീരിയലിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു സാക്ഷി ബി ദേവരാജ് എന്ന രസ്‌ന. അതിനു ശേഷം സൂര്യാ ടിവിയിലെ തന്നെ ഹൃദയം, പ്രേമപൂജ തുടങ്ങിയ സീരിയലുകളായും എല്ലാം സാക്ഷിയും ഭര്‍ത്താവും മുന്നോട്ടു വന്നിരുന്നു.
മലയാള സീരിയല്‍ പ്രേമികളുടെ ഇഷ്ട സംവിധായകനും നിര്‍മ്മാതാവും ഒക്കെയാണ് ബൈജു ദേവരാജ്. അദ്ദേഹത്തിന്റെ പ്രൊജക്ടുകളെക്കുറിച്ച് ഒരു എതിര് അഭിപ്രായവയും സീരിയല്‍ പ്രേമികള്‍ക്ക് ഉണ്ടാകാനും വഴിയില്ല. അദ്ദേഹത്തെപ്പോലെ തന്നെയാണ് ജീവിതപങ്കാളിയും നടിയുമായ രസ്നയെക്കുറിച്ചും ആരാധകര്‍ക്ക് പറയാനുണ്ടാവുക. ഇടക്കാലത്തുവച്ച് ഇരുവരെയും ചേര്‍ത്തുള്ള ഗോസിപ്പ് വാര്‍ത്തകളും പതിവ് കാഴ്ച ആയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരുടെയും സന്തുഷ്ടകരമായ ദാമ്പത്യം കണ്ട ആരാധകര്‍ക്ക് ഇരുവരോടുമുള്ള മതിപ്പ് കൂടുകയും ചെയ്തു.