ജീവിതത്തില്‍ ഏറെ ഭാരംപിടിച്ച നിമിഷങ്ങളുണ്ട്. ചിലപ്പോള്‍ ആ ഭാരം സഹിക്കാനാവാതെ തളരുന്നു മനസ്സ്. മുന്നോട്ടുള്ള വഴികള്‍ എല്ലാം അടഞ്ഞതുപോലും, ആരെയും മനസ്സിലാക്കാനില്ലെന്ന തോന്നലും, വേദന പറയാന്‍ ഒരാളുമില്ലെന്ന തോന്നലും.. അങ്ങനെ നീറുന്ന ചിന്തകള്‍ ആയിരിക്കാം പലരുടെയും മനസ്സില്‍ ഉള്ളത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികള്‍ നമ്മെ പരീക്ഷിക്കുന്നു. ചിലര്‍ക്ക് അതിന് മുന്നിലൂടെ കടന്ന് പോകാനുള്ള ശക്തി ഉണ്ടാകും. ചിലര്‍ക്ക് അതിന് ഇടയില്‍ തളരാതെ നില്‍ക്കാനും കാത്തിരിക്കാനും കഴിയും. പക്ഷേ, കുറച്ചുപേര്‍ക്ക്, ആ പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കില്ല. ഒടുവില്‍ മനസിന്റെ താളം തെറ്റുമ്പോള്‍ ഒറ്റ തീരുമാനം ആയിരിക്കും ആത്മഹത്യ എന്നത്. ഇപ്പോള്‍ പുറത്ത് വരുന്നതും അത്തരത്തിലൊരു വാര്‍ത്തയാണ്.
തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. നാല് പേരെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിറയന്‍കീഴ് വക്കത്താണ് സംഭവം. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ അശ്വിന്‍, ആകാശള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപാണ് ഇവരുടെ വീട്. രാവിലെ ഒന്‍പത് മണിയോടെ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍ക്കാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇവര്‍ പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവരെ തൂങ്ങി നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇവര്‍ക്ക് ചില കടബാധ്യതകള്‍ ഉണ്ടെന്നൊണ് വിവരം. കടം എടുത്തത് തിരികെ അടക്കാതായപ്പോള്‍ തൂങ്ങി മരിച്ചത് എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കുട്ടികളെ കൊന്നതിന് ശേഷം ഇവര്‍ തൂങ്ങുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായ മക്കളെ ജീവനോടെയാണോ അതോ കൊന്നതിന് ശേഷമാണോ തൂക്കിയതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു. നാല് പേരും ഒരേ സ്ഥലത്ത് തന്നെയാണ് തൂങ്ങി മരിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും കാര്യം മരണത്തിന് പിന്നില്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നത് സത്യം തന്നെ. എന്നാല്‍ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുമ്പോഴാണ് ഒരാള്‍ അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ നോക്കുന്നത്. ഇത് ഒരു ധൈര്യത്തിന്റെയോ ദൗര്‍ബല്യത്തിന്റെയോ കാര്യമല്ല. അതിനേക്കാളും കൂടുതല്‍ ആഴമുള്ള, മൗനമായ, പലപ്പോഴും ആരും കാണാത്തു പോകുന്ന വേദനയുടെ കാര്യം കൂടിയാണ്. ജീവിതം മുന്നോട്ട് പോകാനില്ലെന്ന തോന്നലുണ്ടാകുന്ന ആ ഒരുഘട്ടം... അതാണ് ആ തീരുമാനത്തിന് പിന്നില്‍ നില്‍ക്കുന്നത്. അതിജീവിക്കാനായിരുന്നെങ്കില്‍, ആ ഒരൊറ്റ നിമിഷം തന്നെ താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഒരാളെത്താനും ഒരു വാക്കുപറയാനും അവസരം ഉണ്ടായിരുന്നെങ്കില്‍... നമ്മുക്ക് എത്ര പേരെ വേണമെങ്കിലും തിരികെ കൊണ്ടുവരാനായേനെ. ജീവിതം വലിയതാണ്. പ്രതിസന്ധികളും കടന്നു പോകും. പക്ഷേ, ആരെങ്കിലുമൊരാള്‍ കൂടെനില്‍ക്കുന്നു എന്നറിയുന്ന ആ വലിയ സ്‌നേഹത്തിന്റേതാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തി നല്‍കുന്നത്.