ഉര്‍വശി എന്ന നടിയെ മലയാളികള്‍ക്ക് അന്നും ഇന്നും ഒരുപോലെ ഇഷ്ടമാണ്. സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച ചില പാളിച്ചകള്‍ നടിയെ സിനിമയില്‍ നിന്നും ആരാധകരില്‍ നിന്നും കുറച്ചു കാലം മാറ്റിനിര്‍ത്തിയെങ്കിലും ഗംഭീര തിരിച്ചു വരവായിരുന്നു നടി പിന്നീട് നടത്തിയത്. അതിനൊപ്പം നിന്നത് ശിവപ്രസാദ് എന്ന മനുഷ്യനും ആയിരുന്നു. മകള്‍ക്കും മകനും ഭര്‍ത്താവിനും ഒപ്പം സിനിമയേയും ഒരുപോലെ സ്നേഹിച്ചു മുന്നോട്ടു പോകുന്ന ഉര്‍വശിയുടെ ജീവിത വിശേഷങ്ങള്‍ അറിയുവാന്‍ ആരാദകര്‍ക്കെന്നും താല്‍പര്യവുമുണ്ട്. ഇപ്പോള്‍ 56 വയസുകാരിയായ ഉര്‍വശിയുടെ കുട്ടിക്കാലവും മറ്റും നടിയുടെ ആരാധകര്‍ക്കു മുഴുവന്‍ പരിചിതമാണ്. എങ്കിലും ഉര്‍വശി എന്ന പേരിനപ്പുറം നടിയുടെ കവിത മനോരഞ്ജിനി എന്ന യഥാര്‍ത്ഥ പേരും ആ പേര് ഉര്‍വശിയിലേക്ക് എത്തിയതുമായ കഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കൊല്ലം ചവറയിലെ നാടക നടനായിരുന്ന വി പി നായര്‍ക്കും വിജയലക്ഷ്മിയ്ക്കും അഞ്ചു മക്കളായിരുന്നു. മൂത്തയാള്‍ കമല്‍ റോയ്, രണ്ടാമത്തേയാള്‍ കലാ രഞ്ജിനി, മൂന്നാമത്തേയാള്‍ കല്‍പ്പന രഞ്ജിനി, നാലാമത്തേയാള്‍ ഉര്‍വശി, അഞ്ചാമത്തേയാള്‍ പ്രിന്‍സ് എന്ന നന്ദുവും. എല്ലാവരും അഭിനയലോകത്തേക്ക് തന്നെയാണ് എത്തിയത്. അതില്‍ തിളങ്ങിയത് കല്‍പ്പനയും ഉര്‍വശിയുമാണ്. കമല്‍ റോയ് ആദ്യ കാലത്ത് സിനിമകളില്‍ അഭിനയിച്ചെങ്കിലും അത്രയ്ക്കങ്ങ് തിളങ്ങാനായില്ല. 2007ല്‍ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ അദ്ദേഹത്തെ ആളുമാറി വെട്ടുകയും ജീവിതം മാറിമറയുകയും ചെയ്തു. മദനോത്സവം എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് കലാ രഞ്ജിനി സിനിമയിലേക്ക് എത്തിയത്. അതിനു മുന്നേ തന്നെ കല്‍പനയും സിനിമയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ആ കുടുംബത്തിന്റെ തന്നെ തലവര മാറ്റിയത് ഉര്‍വശിയാണ്. 14-ാം വയസില്‍ ആദ്യ ചിത്രം തന്നെ നായികയായിട്ടായിരുന്നു ഉര്‍വശി എത്തിയത്. തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
മുന്താണിമുടിച്ചി എന്ന കെ ഭാഗ്യരാജ് ചിത്രമാണ് ആദ്യം പുറത്തിറങ്ങിയതെങ്കിലും അതിനു മുന്നേ പഴയ നടന്‍ കാര്‍ത്തികിനൊപ്പം ഒരു സിനിമ ഉര്‍വശി ചെയ്തിരുന്നു. ആ സമയത്ത് തമിഴില്‍ കവിത എന്ന പേരില്‍ ഒരു നടിയുമുണ്ട്. അതുകൊണ്ടുതന്നെ, സിനിമയുടെ ഷൂട്ടിംഗ് മുഴുവന്‍ കഴിഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ ഈ സിനിമ കണ്ടു. ഈ കുട്ടി ഭാവിയില്‍ വളരെ കഴിവുള്ള ഒരു നടിയായി വരാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് വളരെ പെക്യൂലിയര്‍ ആയിട്ട് ഒരു പേര് ഇടണം എന്ന് പ്രൊഡ്യൂസര്‍ തന്നെ പറയുകയായിരുന്നു. അങ്ങനെയാണ് ഡയറക്ടറും പ്രൊഡ്യൂസറും ചേര്‍ന്ന് ചര്‍ച്ച ചെയ്തിട്ട് ഡയറക്ടര്‍ പറഞ്ഞത് ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് എന്ന് പറയുന്നത് ഉര്‍വശി അവാര്‍ഡ് ആയിരുന്നു അന്ന്. ഇപ്പോഴാണ് അത് നാഷണല്‍ അവാര്‍ഡ് ആയി മാറിയത്. അതുകൊണ്ടു തന്നെ, ഉര്‍വശി എന്ന പേരിടാം എന്നായിരുന്നു നിര്‍ദ്ദേശം.
നടികളില്‍ ഏറ്റവും മികച്ചത് എന്നുപറയുന്നത് ഉര്‍വശി അവാര്‍ഡ് ആണല്ലോ ഒരുപക്ഷേ നാളെ ഇനി ഉള്‍വശി അവാര്‍ഡ് കിട്ടിക്കഴിഞ്ഞാല്‍ ഉര്‍വശി ഉര്‍വശി എന്ന് പറയാലോ എന്നും പറഞ്ഞു. അങ്ങനെയാണ് ആ പേരിട്ടത്. എന്നാല്‍ പലരും ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നത് മുന്താണിമുടിച്ചിയുടെ ഡയറക്ടര്‍ കെ ഭാഗ്യരാജ് ആണ് ഉര്‍വ്വശിയുടെ പേര് മാറ്റിയത് എന്നതാണ്. എന്നാല്‍ ഉര്‍വ്വശി എന്ന പേരിനു പിന്നിലെ യഥാര്‍ത്ഥ കഥ ഇങ്ങനെയാണ്. അതേസേമയം, ഉര്‍വശിയും സഹോദരിമാരും ഒക്കെ സിനിമയില്‍ തിളങ്ങി നില്‍ക്കവേയാണ് ഏറ്റവും ഇളയ അനുജന്‍ പ്രിന്‍സ് എന്ന നന്ദുവും സിനിമയിലേക്ക് വരുന്നത്. എന്നാല്‍ ലയനം എന്ന ആദ്യ സിനിമ പുറത്തിറങ്ങിയപ്പോള്‍ നന്ദുവിനെ മാനസികമായി തകര്‍ക്കുന്ന സംഭവങ്ങളാണ് ഉണ്ടായത്. അതു സഹിക്കാന്‍ കഴിയാതെ, 17-ാം വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു ആ പയ്യന്‍. അനിയനോടുള്ള സ്നേഹ സൂചകമായി നടി കലാരഞ്ജിനി തന്റെ മകന് പേരിട്ടത് പ്രിന്‍സ് എന്നാണ്.