ഉപ്പും മുളകും സീരിയലില്‍ ട്വിസ്റ്റ്; ബാലുവിനെ ഉപേക്ഷിച്ച് നീലു പോയി; ഒപ്പം ലച്ചു ഗര്‍ഭിണിയും; പ്രിയ താരങ്ങളുടെ പുതിയ മേക്കോവറില്‍ പ്രേക്ഷകരും ഞെട്ടി

Malayalilife
 ഉപ്പും മുളകും സീരിയലില്‍ ട്വിസ്റ്റ്; ബാലുവിനെ ഉപേക്ഷിച്ച് നീലു പോയി; ഒപ്പം ലച്ചു ഗര്‍ഭിണിയും; പ്രിയ താരങ്ങളുടെ പുതിയ മേക്കോവറില്‍ പ്രേക്ഷകരും ഞെട്ടി

വിവാദങ്ങളെല്ലാം അവസാനിച്ച് രസകരമായി മുന്നേറുന്ന ഉപ്പും മുളകും സീരിയല്‍ കഴിഞ്ഞ ദിവസം കണ്ട പ്രേക്ഷകര്‍ ഞെട്ടി. കാരണം മറ്റൊന്നുമല്ല ആരാധകരുടെ പ്രിയപ്പെട്ട താരങ്ങള്‍ നടത്തിയ മേക്കോവറാണ് കാരണം. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞതിന് ശേഷം ബാലുവിന്റെ കുടുംബത്തില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞ എിസോഡില്‍ കാണിച്ചിരുന്നത്. കുട്ടന്‍പിള്ള മാമന്റെ പുറകെ സ്വത്ത് എഴുതി തരാന്‍ പറയുന്നത് ബാലുവിന്റെ ശീലമാണ്. ഇത് ലഭിച്ച് കഴിഞ്ഞുള്ള സംഭവങ്ങള്‍ ബാലു സ്വപ്നം കണ്ടതാണ് കഴിഞ്ഞ എപിസോഡില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചിരിപടര്‍ത്തിയത്. 

വയസായ ബാലുവും നീലുവുമാണ് കഴിഞ്ഞ എപിസോഡില്‍ എത്തിയത്. സ്വത്തെല്ലാം ബാലുവിന് കിട്ടിക്കഴിഞ്ഞപ്പോള്‍ മക്കളും വളര്‍ന്നു. ഇവര്‍ ഓരോ ആവശ്യങ്ങള്‍ക്ക് പണം തേടി ബാലുവിന്റെ അടുത്ത് എത്തിയതാണ് ബാലു സ്വപ്നം കണ്ടത്. മുടിയന്‍ എന്ന് വിളിച്ചിരുന്ന വിഷ്ണു ഇന്‍ഫോ പാര്‍ക്കില്‍ രണ്ടര ലക്ഷം രൂപയുടെ സാലറി വാങ്ങുന്ന ജോലിക്കാരനായി മാറി. ഡോക്ടറായ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തൃശ്ശൂരില് സ്വന്തമായി ഫ് ളാറ്റ് വാങ്ങി സുഖമായി ജീവിക്കുകയാണ്. പുതിയൊരു ഫ്ളാറ്റ് കൂടി വാങ്ങുന്നതിന്റെ തിരക്കുകളിലാണ് വിഷ്ണുവിപ്പോള്‍. ലച്ചുവിന്റെ കല്യാണം കഴിഞ്ഞ് രണ്ടു മക്കളുമായി. ലച്ചു മൂന്നാമതും ഗരഭിണിയായി വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.

ലച്ചുവിന് പുതിയൊരു വീട് വെക്കാന്‍ നാല് നാലര കോടി രൂപയാണ് വേണ്ടത്. എത്രയും വേഗം അച്ഛനില്‍ നിന്നും കിട്ടാനുള്ളതെല്ലാം വാങ്ങിക്കുകാണ് ലച്ചുവിന്റെ ഉദ്ദേശ്യം. കേശുവും ശിവാനിയും ഒരുപാട് വളര്‍ന്നിരുന്നു. അലീന ഫ്രാന്‍സിസിനെ വിവാഹം കഴിച്ച കേശു സുഖമായി ജീവിക്കുന്നു. പുതിയൊരു ഇലക്ടോണിക് ഷോപ്പ് തുടങ്ങുന്നതിന്റെ ഭാഗമായി കേശുവിനും കാശ് വേണം. ശിവാനിയുടെ കല്യാണം കഴിഞ്ഞിട്ടില്ല. യുകെ യില്‍ പോയി ഫാഷന്‍ ഡിസൈനിംഗ് പഠിക്കാനാണ് ശിവയുടെ താല്പര്യം. അതിനായി ശിവാനിയ്ക്ക് അമ്പത് ലക്ഷം രൂപയാണ് വേണ്ടത്. അത് എങ്ങനെയെങ്കിലും വാങ്ങി എടുക്കുക എന്നതാണ് ശിവയുടെ ലക്ഷ്യം.

എന്നാല്‍ ബാലുവിന് സ്വത്ത് വീതം വയ്ക്കാന്‍ താല്പര്യമില്ല. മക്കളോട് ഇറങ്ങി പോകാനാണ് ബാലു പറയുന്നത്. സ്വത്ത് അച്ഛന്റെ കൈയില്‍ നിന്നും വാങ്ങി എടുക്കുന്നതിന് വേണ്ടി മക്കളെ വിളിച്ച് വരുത്തിയത് നീലുവായിരുന്നു. ഒടുവില്‍ ബാലുവിനെ മക്കളെല്ലാവരും ചേര്‍ന്ന് ബലമായി പിടിച്ച് ഒപ്പിടിപ്പിച്ച് സ്വത്ത് കൈവശപ്പെടുത്തുകയാണ്. ഇത്രയും കാലമിട്ട് കഷ്ടപ്പെടുത്തിയതിന് ബാലുവിനെ ഉപേക്ഷിച്ച് നീലു മക്കള്‍ക്കൊപ്പം പോവുകയും ചെയ്തോടെയാണ് ബാലു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത്.
 

Read more topics: # uppum mulakum neelu balu
uppum mulakum neelu balu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES