ഞാനും കുഞ്ഞും ഉരുകിയുരുകി കഴിയുകയാണ്; അയാള്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല; ഡയറില്‍ വിപഞ്ചിക അവസാനമായി കുറിച്ചത് ഇങ്ങനെ

Malayalilife
ഞാനും കുഞ്ഞും ഉരുകിയുരുകി കഴിയുകയാണ്; അയാള്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല; ഡയറില്‍ വിപഞ്ചിക അവസാനമായി കുറിച്ചത് ഇങ്ങനെ

ഭര്‍ത്താവിന്റെ പീഡനം എല്ലാം സഹിച്ചും ക്ഷമിച്ചും അയാളുടെ ഒപ്പം ഇത്രയും കാലം നിന്നത് സ്വന്തം മകള്‍ വൈഭവിക്ക് വേണ്ടിയായിരുന്നു. കല്ല്യാണം കഴിഞ്ഞ് അന്ന് രാത്രിയില്‍ തുടങ്ങിയ പീഡനമാണ് വിപഞ്ചികയ്ക്ക് ഇത്രയും കാലം നേരിടേണ്ടി വന്നത്. മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞിട്ടും കുഞ്ഞിന് വേണ്ടി അവള്‍ ക്ഷമിച്ചു. സഹിച്ചു. എന്നിട്ടും അയാള്‍ക്ക് ആ കുഞ്ഞിനെയും വിപഞ്ചികയെയും വേണ്ടായിരുന്നു. ഇനി അയാള്‍ ഒരിക്കലും മാറില്ല എന്ന് കരുതിയിടത്താണ് ആത്മഹത്യ എന്ന ചിന്തയിലേക്ക് തന്നെ വിപഞ്ചിക എത്തുന്നത്. താന്‍ പോയാല്‍ തന്റെ പൊന്നോമനയ്ക്ക് ഇനി ആരും ഇല്ല എന്ന ചിന്ത അവളുടെ മനസ്സില്‍ ഉണ്ടായിരുന്നതുകൊണ്ടാകാം കുഞ്ഞിനെയും കൂടെ കൂട്ടിയത്. ഞാനും കുഞ്ഞും ഉരുകിയുരുകി കഴിയുകയാണ്. അയാള്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല. ഇതാണ് മരണത്തിന് മുന്‍പ് തന്റെ ഡയറില്‍ അവള്‍ എഴുതിയിട്ടിരുന്നത്. അവളുടെ അവസാനത്തെ വാക്ക്. 


മരിക്കുന്നതിന് തൊട്ട് മുന്‍പ് വരെ വിപഞ്ചിക വിചാരിച്ചിരുന്നു നിതീഷ് മാറും. അയാളുമൊത്തുള്ള സന്തോഷകരമായ ജീവിതം ഇനിയും സാധിക്കും എന്നൊക്കെ. പക്ഷേ കുഞ്ഞ് ഉണ്ടായിട്ടും അയാളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. കുഞ്ഞിനെ ലാളിക്കാനോ, എടുക്കാനോ അയാള്‍ വന്നില്ല. വൈഭവിക്ക് പനി വന്നപ്പോള്‍ പോലും ആശുപത്രിയില്‍ പോലും കൊണ്ടുപോകാന്‍ അയാള്‍ മാനസ്സ് കാണിച്ചിട്ടില്ല. സ്വന്തം സഹോദരിയെ എവിടെ കൊണ്ടുപോകാനും അവരുടെ കുട്ടികള്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്ത് കൊടുക്കാനും അയാള്‍ക്ക് വലിയ താല്‍പര്യമായിരുന്നു. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രമാണ് അയാള്‍ കുട്ടിയെ എടുത്തിരുന്നത്. ഒന്ന് പുറത്തേക്ക് പോലും കൊണ്ടുപോകില്ലായിരുന്നു അയാള്‍. ഇത്രയും കാലം ശ്വാസം മുട്ടിയാണ് അവിടെ കഴിഞ്ഞിരുന്നത്. താനും കുഞ്ഞും ഉരുകി ഉരുകിയാണ് കഴിയുന്നത്. അയാള്‍ ഇനി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇതായിരുന്നു വിപഞ്ചികയുടെ അവസാനത്തെ വാചകം. 


ഒരു വര്‍ഷമാലി നിതീഷും വിപഞ്ചികയും അകന്നാണ് താമസിക്കുന്നത്. മകള്‍ പിറന്നതില്‍ തെട്ട് അയള്‍ക്ക് വിപഞ്ചികയെ വേണ്ടായിരുന്നു. ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങളെല്ലാം അവള്‍ ഉറ്റക്കാണ് അനുഭവിച്ചിരുന്നത്. കുട്ടിയെ നോക്കുന്നതും ഒറ്റയ്ക്ക്. ഭര്‍ത്താവിന് അയാളുടെ കാര്യം മാത്രം. പട്ടിക്കുഞ്ഞിനെ പോലെയാണ് നിതീഷിന്റെ വീട്ടില്‍ കുഞ്ഞ് കിടന്നിരുന്നത്. ഏതൊരമ്മയ്ക്ക് സഹിക്കാനാകും ഈ കാഴ്ച. ഒരു വര്‍ഷത്തിനിടെ അയാള്‍ കൊച്ചിനെ എടുത്തിരിക്കുന്നത് നാലോ അഞ്ചോ തവണ മാത്രം. പുറത്ത് കൊണ്ടുപോകുന്നത് വരെ വളരെ ചുരുക്കമായിരുന്നു. അതും നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം. അയാള്‍ക്ക് അയാളുടെ പെങ്ങളും അവരുടെ കുട്ടിയുമാണ് വലുത്. അവരെ എല്ലാം അയാള്‍ പുറത്ത് കൊണ്ടുപോകുമായിരുന്നു. അയാളുടെ വായില്‍ നിന്ന് പുറത്ത് വരുന്ന വാക്കുകള്‍ കേള്‍ക്കാന്‍ പോലും അറയ്ക്കുന്നതായിരുന്നു.

വിപഞ്ചികയും മകളും ആ വീട്ടില്‍ ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. പണത്തിനോട് വലിയ ആര്‍ത്തിയുള്ള മനുഷ്യനായിരുന്നു നിതീഷ്. ഇഷ്ടം പോലെ പണം ഉണ്ട്. എന്നിട്ടും അയാള്‍ക്ക് അത് പോരാ. വിവാഹത്തിന് ശേഷം ഏഴ് മാസം മാത്രമാണ് നിതീഷ് വിപഞ്ചികയ്ക്ക് ഒപ്പം കഴിഞ്ഞത്. അയാളും സഹോദരിയും പിതാവും വിപഞ്ചികയെ മാനസ്സികമായി പീഡിപ്പിക്കുമായിരുന്നു. എല്ലാം സഹിച്ചാണ് ഇത്രയും കാലം നിന്നത്. കുഞ്ഞിനെ ഓര്‍ത്താണ് എല്ലാം സഹിച്ചത്. അതിന്റെ മുഖം കണ്ടിട്ടെങ്കിലും അയാള്‍ മാറുവെന്ന് കരുതി. 

കുവൈത്ത് പ്രവാസിയായ കൊല്ലം  ചന്ദനത്തോപ്പ് രജിത ഭവനില്‍  മണിയന്‍ പിള്ളയുടെയും ഷൈലജയുടെയും മകളാണ് വിപഞ്ചിക. മകള്‍ വൈഭവിക്ക് ഒന്നര വയസ്സ് ആകുന്നതേയുള്ളൂ. കുടുംബപ്രശ്നം കാരണം മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. മാത്രമല്ല ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം കൊടുത്തിരുന്നു.

എന്നാല്‍ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടുജോലിക്കാരിയോട് എപ്പോഴും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. അന്ന് രാത്രിയോടെ ഫ്ലാറ്റിലെത്തിയ വീട്ടുജോലിക്കാരി കുറേ വിളിച്ചിട്ടും വാതില്‍ തുറക്കാത്തത് കൊണ്ട് നിതീഷിനെ വിവരം അറിയിക്കുകയും അയാള്‍ വന്ന് വാതില്‍ തുറന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

vipanchika suicide note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES