Latest News

ഒരു കൂട്ടം പൂച്ച കുഞ്ഞുങ്ങള്‍ക്കൊപ്പം ഷെയ്ന്‍; തമാശ നിറച്ച് ബര്‍മുഡയുടെ ടീസര്‍ 

Malayalilife
ഒരു കൂട്ടം പൂച്ച കുഞ്ഞുങ്ങള്‍ക്കൊപ്പം ഷെയ്ന്‍; തമാശ നിറച്ച് ബര്‍മുഡയുടെ ടീസര്‍ 

ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന 'ബര്‍മുഡ'യുടെ ടീസര്‍ പുറത്ത്. ഷെയ്നും ഒരു കൂട്ടം പൂച്ചകളും നിറയുന്ന ഉദ്വേഗം ജനിപ്പിക്കുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 19നാകും ഷെയ്ന്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

കശ്മീരി നടി ഷെയ്ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. 
സന്തോഷ് ശിവന്റെ 'ജാക്ക് ആന്‍ഡ് ജില്‍', 'മോഹ' എന്നീ ചിത്രങ്ങളില്‍ ഷെയ്‌ലീ അഭിനയിച്ചിട്ടുണ്ട്.നവാഗതനായ കൃഷ്ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം.

ചിത്രത്തില്‍ നടന്‍ മോഹന്‍ലാല്‍ ?ഗായകനായി എത്തുന്നുണ്ട്. നേരത്തെ ടി.കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയിരുന്നു. ചിത്രത്തിലെ 'കൈതപ്പൂവിന്‍ കന്നികുറുമ്പില്‍' എന്ന് തുടങ്ങുന്ന ?ാനം ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളില്‍ ഒന്നാണ്. 

കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
 
24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എന്‍ എം എന്നിവരാണ് നിര്‍മ്മിക്കുന്നത്. മണി രത്നത്തിന്റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം രമേഷ് നാരായണ്‍. കലാസംവിധാനം ദിലീപ് നാഥ്. സൗണ്ട് ഡിസൈനര്‍ അജിത്ത് എബ്രഹാം. വിഷ്വല്‍ ഡിസൈനര്‍ മുഹമ്മദ് റാസി. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം അമല്‍ ചന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ് കെ രാജേഷ്, ഷൈനി ബെഞ്ചമിന്‍. നൃത്തസംവിധാനം പ്രസന്ന സുജിത്ത്. സ്റ്റില്‍സ് ഹരി തിരുമല.

Bermuda Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES