ചേട്ടന്‍ പറഞ്ഞിരുന്നു ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയാകുമെന്ന്; തന്നെ പോലെ കുസൃതിക്കാരനായിരിക്കുമെന്നും; കുഞ്ഞിനെ കൈയിലെടുത്ത് ചിരുവിന്റെ ഓര്‍മ്മകളില്‍ വിതുമ്പി ധ്രുവ

Malayalilife
topbanner
ചേട്ടന്‍ പറഞ്ഞിരുന്നു ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയാകുമെന്ന്; തന്നെ പോലെ കുസൃതിക്കാരനായിരിക്കുമെന്നും; കുഞ്ഞിനെ കൈയിലെടുത്ത് ചിരുവിന്റെ ഓര്‍മ്മകളില്‍ വിതുമ്പി ധ്രുവ

ന്നലെയാണ് ചിരഞ്ചീവി സര്‍ജ്ജയ്ക്കും മേഘ്‌നരാജിനും ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ബാഗ്ലൂരിലെ ആശുപത്രിയിലാണ് മേഘ്‌ന കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച് വീണ് മണിക്കൂറുകള്‍കുളളില്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തുമൊക്കെയാണ് ജൂനിയര്‍ ചിരുവിനെ ആരാധകര്‍ എതിരേറ്റത്. തന്റെ ആദ്യത്തെ കണ്‍മണിയെ കാണാന്‍ ചിരഞ്ജീവി സര്‍ജ അരികിലില്ലെങ്കിലും ജൂനിയര്‍ ചീരുവിനെ സന്തോഷത്തോടെ വരവേറ്റിരിക്കുകയാണ് സര്‍ജ കുടുംബം. ചിരുവിന്റെ അഭാവത്തില്‍ ധ്രുവയാണ് കുഞ്ഞിനെ ഏറ്റു വാങ്ങിയത്. ശേഷം ചിരുവിന്റെ ചിത്രത്തിനടുത്തേക്ക് കുഞ്ഞിനെ കാണിക്കുന്നതിന്റെയും ചിത്രങ്ങള്‍ എത്തിയിരുന്നു. ചിരുവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് വെളിച്ചമായിട്ടാണ് കുഞ്ഞതിഥി എത്തിയിരിക്കുന്നത്.

ചിരഞ്ജീവി സര്‍ജ മരണപ്പെടുമ്പോള്‍ മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇപ്പോള്‍ ജൂനിയര്‍ ചിരജ്ജീവിയെ കൈയ്യിലെടുത്ത് അനുജന്‍ ധ്രുവ് സര്‍ജ്ജ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കുഞ്ഞിനായി 10 ലക്ഷത്തിന്റെ തൊട്ടില്‍ ഒരുക്കി കാത്തിരിക്കുകയായിരുന്നു ധ്രുവ സര്‍ജ. മേഘ്‌ന ഗര്‍ഭിണിയാണ് എന്നറിഞ്ഞത് മുതല്‍ കുടുംബത്തില്‍ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇപ്പോള്‍ അച്ഛനാകാന്‍ പോകുകയാണ് എന്ന് അറിഞ്ഞപ്പോള്‍ ചീരു പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കുകയാണ് സഹോദരന്‍ ധ്രുവ. പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞായിരിക്കും എന്ന് ചീരു പറഞ്ഞിരുന്നെന്നാണ് ധ്രുവയുടെ പറയുന്നത്.

ചേട്ടന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണ്. മകനാണെങ്കില്‍ അവന് അങ്ങയുടെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കല്‍ ചോദിച്ചിരുന്നു. കാരണം സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ചേട്ടന്റെ കുസൃതികാരണം ടീച്ചര്‍മാര്‍ക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസില്‍ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാന്‍ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും തന്നെപോലെ കുസൃതി ഒപ്പിക്കുമെന്നുമായിരുന്നു മറുപടിയായി ചേട്ടന്‍ പറഞ്ഞതെന്ന് ധ്രുവ് പറയുന്നു.

കുഞ്ഞിന്റെ ജനനത്തില്‍ ഞങ്ങളെല്ലാം സന്തുഷ്ടരാണെന്നും ധ്രുവ പറഞ്ഞു. കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുമ്പോള്‍ ചിരു കൂടെ ഉള്ളതുപോലെ തോന്നിയതെന്നും ഇത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂനിയര്‍ ചീരുവിനൊപ്പമുള്ള ധ്രുവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Dhruva Sarja shares a fond memory with Chiranjeevi Sarja

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES