വടിവേലുവും ഫഹദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് മാരീസന്‍. ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ ഫഹദ് നല്കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ലാത്ത താന്‍ കഴിഞ്ഞ കുറേ കാലമായി സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ചിട്ടെന്നും 2 വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ തന്നെ ബന്ധപ്പെടാന്‍ സാധിക്കൂവെന്നും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാതെ കൂടുതല്‍ സമയവും അച്ചടക്കവും ഉണ്ടാക്കാനാണ് നോക്കുന്നതെന്നും ആണ് ഫഹദ് പറഞ്ഞത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. അടുത്തിടെ നടന്റെ ഉപയോഗിക്കുന്ന ഫോണ്‍ വാര്‍ത്തകളില്‍ ഇടംനേടിയതിന് പിന്നാലെയാണ് പ്രതികരണം.
നടന്റെ വാക്കുകള്‍ ഇങ്ങനെ:
'കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല. ഞാന്‍ ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വര്‍ഷത്തിനുള്ളില്‍ ഇമെയിലിലൂടെ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണം എന്നതാണ്. എന്റെ ലക്ഷ്യമെന്നാണ്. എനിക്ക് വാട്ട്‌സ്ആപ്പും ഇല്ല, എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലായെന്നല്ല ഞാന്‍ പറയുന്നത്, ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്, എന്നാല്‍ അതില്ലാതെ എങ്ങനെ സമയം കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാന്‍ നോക്കുന്നത്', ഫഹദ് ഫാസില്‍ പറഞ്ഞു. വ്യക്തിജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട് എന്നും ഫഹദ് പറഞ്ഞു
സോഷ്യല്‍ മീഡിയയില്‍ നിന്നും പുതിയ ട്രെന്‍ഡുകളില്‍ നിന്നും അകല്‍ച്ച പാലിച്ചാല്‍ പുതിയ ജെന്‍സീ തലമുറയ്ക്ക് താന്‍ അന്യനാകില്ലേ എന്ന ചോദ്യത്തിന്, ഒരിക്കലുമില്ല താന്‍ എന്ന് മോശം സിനിമകള്‍ ചെയ്ത് തുടങ്ങുമ്പോള്‍ മാത്രമാവും ഞാന്‍ അവര്‍ക്ക് അന്യനാകുക, നല്ല സിനിമകള്‍ ചെയ്യുന്നിടത്തോളം കാലം ഞാന്‍ അവര്‍ക്ക് അന്യനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.