ഷൈന്‍ ടോം ചാക്കോ നായകനായ ഗ്യാങ്ങ് ബി മ്യൂസിക് വീഡിയൊ യൂട്യൂബിലൂടെ റിലീസായി.മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ മ്യൂസിക് വീഡിയൊ ആണ് ഗ്യാങ്ങ് ബി.കമലിന്റെ ശിഷ്യനായ അഖില്‍ അബ്ദുള്‍ഖാദറാണ് വീഡിയോ സംവിധാനം ചെയ്തത്.ഗാലറി വിഷന്റെ ബാനറില്‍ ഷറഫ് ഗാലറി ആണ് ഈ വമ്പന്‍ മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
സൂരജ് എസ് കുറുപ്പ് മ്യൂസിക് ചെയ്തിരിക്കുന്നു.ഇമ്പച്ചിയും സൂരജുമാണ് പാട്ട് പാടിയിട്ടുള്ളത്.മിധൂട്ടി, അന്‍വര്‍ ഷെരീഫ്, ആഷിക്ക് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് വീഡിയൊക്ക് ലഭിക്കുന്നത്.