Latest News

ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്; കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്; വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്

Malayalilife
 ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്; കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്; വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി  അരിസ്റ്റോ സുരേഷ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് അരിസ്റ്റോ സുരേഷ്. ഒരു നടൻ എന്നതിലുപരി താരം ഒരു  കവിത എഴുത്തുകാരൻ , പാട്ടുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. പിന്നാലെ നിരവധി അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം ശ്രദ്ധേയനായിരുന്നു. എന്നാൽ ഇപ്പോൾ 
തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വിവാഹത്തെ കുറിച്ചുള്ള ആനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടന്‍. സുരേഷേട്ടന്‍ ഇനിയും വിവാഹം കഴിക്കാത്തത് എന്താണെന്നാണ് അവതാരക ചോദിച്ചത്.

‘ഇപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കുമെന്നാണ് സുരേഷ് പറയുന്നത്. മുന്നേ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈശ്വരനിശ്ചയം പോലെ എല്ലാം നടക്കട്ടേ. ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്. കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്. അതിനെ കുറിച്ച് പറയാന്‍ ആയിട്ടില്ലെന്നും’ സുരേഷ് വെളിപ്പെടുത്തുന്നു.

അത് രണ്ടാളുടെയും തീരുമാനം ആണല്ലോ. പുള്ളിക്കാരിയും കുറച്ച് തിരക്കിലാണ്. ആ തിരക്കൊക്കെ കഴിഞ്ഞിട്ട് നോക്കാമെന്ന് വിചാരിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പിന്നെ ആണുങ്ങളെയൊക്കെ പൂട്ടിയിടുകയാണ് ചെയ്യുന്നത്. അവരുടേതായ ഒരു കാര്യം ചെയ്യാന്‍ പറ്റുമോ എന്നും ആനീസ് കിച്ചന്‍ പരിപാടിയില്‍ സുരേഷ് ചോദിച്ചു.

Actor aristo suresh reveals about her wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES