മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി. നിരവധി സിനിമകളിലൂടെ നായികയായി തിളങ്ങിയ താരം ഒരു അവതാരക കൂടിയാണ്. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെന്‍ എന്ന പരിപാടിയിലൂടെ അവതാരകയായി എത്തിയതിന് പിന്നാലെയാണ് അഭിരാമി സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് താരം. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിലത്തിരുന്ന് ചക്കപ്പഴം മുറിക്കുന്ന അഭിരാമിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘ചെറിയ ആനന്ദം പ്രിയപ്പെട്ട കാര്യങ്ങള്‍… ജാക്ക്ഫ്രൂട്ട്, ചക്ക അല്ലെങ്കില്‍ തമിഴില്‍ പലാ പഴം. ഓരോ കഷണങ്ങളും ലഭിക്കുന്നത്. കഠിനധ്വാനം ആണെങ്കിലും, അവസാനത്തെ ‘അധ്വാനത്തിന്റെ ഫലം’ വളരെ രുചികരമാണ് എന്റെ ഭര്‍ത്താവും അച്ഛനും ചക്ക വരട്ടിയുടെ (പഴത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു ജാം) വലിയ ആരാധകരാണ്.’ എന്ന കുറിപ്പോടു കൂടിയാണ് അഭിരാമി ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്.
തമിഴിലും അഭിരാമി ശ്രദ്ധേയരായ താരങ്ങളായ പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നീ പ്രമുഖ നടന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വാനവിൽ ആയിരുന്നു അഭിരാമിയുടെ ആദ്യത്തെ തമിഴ് ചിത്രം. തന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായക സിനിമയായ വീരുമാണ്ടിയിൽ പ്രമുഖ നടൻ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചു. ഇന്നും മലയാള സിനിമ മേഖലയിൽ അതിഥി വേഷങ്ങളിൽ താരം എത്താറുമുണ്ട്.