സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ദുര്‍ഗ്ഗ കൃഷ്ണ. തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് താരം എത്താറുണ്ട്. നാടന്‍ ലുക്കില്‍ പൃഥ്വിരാജിന്റെ നായികയായി സിനിമയിലേക്ക് എത്തിയ ആളാണ് ദുര്‍ഗ്ഗ. വിമാനം എന്ന ചിത്രത്തിലൂടെ മനസ്സിലിടം നേടിയ താരം പ്രേതം 2 ലൗ ആക്ഷന്‍ ഡ്രാമ, റാം, കുടുക്ക് എന്നീ ചിത്രങ്ങളില്‍ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ബ്രേക്കപ്പ് വരെ എത്തിയ തങ്ങളുടെ ബന്ധത്തെ കുറിച്ച് പറയുകയാണരുവരും. ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞ ലവ് സോറിയാണത്രെ ദുർഗ്ഗയുടെയും അർജ്ജുന്റെയും. പ്രണയിക്കുന്ന സമയത്ത് ബ്രേക്ക് ആയി പിരിയുന്ന ഘട്ടം വരെ എത്തിയിരുന്നു, പക്ഷെ പിരിഞ്ഞില്ല, കൂടുതൽ അടുത്തു, വിവാഹിതരായി ഇവിടെ വരെ വന്ന് നിൽക്കുന്നു.
ഞങ്ങൾക്കിടയിൽ അടിപിടി ബഹളം ഒക്കെ സ്വാഭാവികമാണ്. അതിനിടയിലാണ് ഒരു അടി കൂടൽ ബ്രേക്കപ്പ് വരെ പോയത്. അത് സംഭവം എന്താണെന്നു വച്ചാൽ, ഞങ്ങൾ തമ്മിൽ ഭയങ്കരമായ വഴക്ക് നടന്നു. അതിന് ശേഷം ഏട്ടൻ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. ഒരു രക്ഷയും ഇല്ലാതായപ്പോൾ, എന്തെങ്കിലും ഒന്ന് പ്രതികരിക്കട്ടെ എന്ന് കരുതി ബ്രേക്കപ് ആവാം എന്ന് പറഞ്ഞ് ഞാൻ മെസേജ് അയച്ചു
ആഗസ്റ്റ് പതിനാലാം തിയ്യതി രാത്രി ഒരുപാട് വൈകിയാണ് ‘ലെറ്റ്‌സ് ബ്രേക്കപ്പ്’ എന്ന് പറഞ്ഞുകൊണ്ട് ഞാൻ മെസേജ് അയച്ചത്. റിപ്ലേ വരുന്നത് കാത്ത് ഞാൻ കുറേ നേരം ഇരുന്നു. പക്ഷെ അന്ന് രാത്രി വന്നില്ല. പിറ്റേന്ന് രാവിലെ റിപ്ലേ വന്നു, ‘ലെറ്റ്‌സ് ബ്രേക്കപ്പ്, ഹാപ്പി ഇന്റിപെന്റൻസ് ഡേ’ എന്ന്. ഞാൻ അങ്ങ് തകർന്നു പോയി.
ബന്ധം വേർപിരിയണം എന്ന് പുള്ളിക്കാരനും ആഗ്രഹിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. അവസാനം ഞാൻ നമ്പർ ബ്ലോക്ക് ചെയ്തു. പക്ഷെ പിന്നെ ഞാൻ ഡിപ്രഷനിലായി. എനിക്ക് തീരെ പറ്റുന്നില്ലായിരുന്നു. പിറ്റേന്ന് രാവിലെ അനിയനെയും വിളിച്ച് ട്രിപ്പ് എന്ന് പറഞ്ഞ് ഇറങ്ങി അവിടെ പോയി കരഞ്ഞു തീർത്തു. അവസാനം ദുർഗ്ഗ സോറി പറയുകയായിരുന്നുവത്രെ. അർജ്ജുൻ കാണുന്നത് പോലെയല്ല, ഭയങ്കര പിടിവാശിയാണ്.