Latest News

യോഗയും ഡാന്‍സുമാണ് എന്റെ ഫിറ്റ്‌നസ് സീക്രട്ട് ; പ്രസവ ശേഷം മെലിഞ്ഞത് എങ്ങനെ എന്ന് പറഞ്ഞ് നടി ശിവദ

Malayalilife
 യോഗയും ഡാന്‍സുമാണ്  എന്റെ  ഫിറ്റ്‌നസ് സീക്രട്ട് ; പ്രസവ ശേഷം മെലിഞ്ഞത് എങ്ങനെ എന്ന് പറഞ്ഞ് നടി  ശിവദ

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശിവദ. കേരള കഫേ എന്ന ചിത്രത്തിലൂടെ ്അഭിനയത്തില്‍ ചുവട് വച്ച താരം സുസുധി വാത്മീകത്തിലൂടെയായണ് ഏറെ ശ്രദ്ധ നേടിയന്നത്. അഭിനേതാവായ മുരളീകൃഷ്ണയാണ് ശിവദയുടെ ഭര്‍ത്താവ്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ ശിവദ തന്റെ മകളുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. താന്‍ തിരക്കാകുന്ന സമയങ്ങളില്‍ ഭര്‍ത്താവ് കുഞ്ഞിനെ നോക്കുന്നതിനെക്കുറച്ച് പങ്കുവച്ച് താരം എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഗര്‍ഭിണിയായിരുന്ന സമയത്തും യോഗയും വ്യായാമങ്ങളും ചെയ്തിരുന്നു. തുടക്കത്തില്‍ കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ 3 മാസത്തിന് ശേഷമായാണ് എല്ലാം ചെയ്ത് തുടങ്ങിയത് എന്ന് തുറന്ന് പറയുകയാണ് താരം.

ഗര്‍ഭിണിയായിരുന്ന സമയത്തുള്ള മൂഡ് സ്വിങ്‌സ് മറികടക്കാന്‍ യോഗയും വ്യായാമവും സഹായകമായിരുന്നു. വേറെ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു. പ്രസവ സമയത്ത് 67 കിലോയായിരുന്നു ഭാരം. പ്രസവശേഷം ഭാരം കൂടിയിരുന്നു. യോഗയും ഡാന്‍സുമൊക്കെ ചെയ്ത് തുടങ്ങിയതോടെ അത് 58 ലേക്ക് എത്തിച്ചിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കുറവാണ്.

യോഗയും ഡാന്‍സുമാണ് തന്റെ ഫിറ്റ്‌നസ് സീക്രട്ടെന്നും ശിവദ പറയുന്നു. അങ്ങനെ വലിയ ഡയറ്റ് പ്ലാനൊന്നുമില്ല. മധുരം അധികം കഴിക്കാറില്ല. രാത്രി 7ന് മുന്‍പ് അത്താഴം കഴിക്കും, ധാരാളം വെള്ളം കുടിക്കാറുണ്ട്. മാര്‍ച്ച് 30നായിരുന്നു ഫിറ്റ്‌നല് ചാലഞ്ച് പോസ്റ്റ് ചെയ്തത്. ഇപ്പോഴും പോസിറ്റീവ് പ്രതികരണങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും താരം പറയുന്നു. 

Actress shivada words about fitness after delivery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES