ദിലീപിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളില്‍ രംഗത്തെത്തുന്നയാളാണ് രാഹുല്‍ ഈശ്വര്‍. എന്നാൽ ഇപ്പോള്‍ കാവ്യയെയും മഞ്ജുവിനെയും കുറിച്ച് രാഹുല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ദി ലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. എന്നാല്‍ കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കില്‍ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നാണ് രാഹുല്‍ തുറന്ന് പറയുകയാണ്.
ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. എന്നാല്‍ കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കില്‍ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിലൊന്നും ഒരു തരത്തിലും സ്വീകാര്യമല്ല. അതിപ്പോള്‍ വലിയ സ്ട്രാറ്റജിയാണെങ്കില്‍ പോലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. വേറെ എത്ര പോയ്ന്റുകള്‍ ഉണ്ട് പറയാന്‍. മദ്യപാനം എന്നൊക്കെ പറയുന്നത് മഞ്ജുവിന്റെ സ്വാഭാവം മോശമാണെന്ന് ചിത്രീകരിക്കാനാണെന്ന് എല്ലാവര്‍ക്കും മനസിലാകും. പക്ഷേ അതൊന്നും ശരിയായ രീതിയല്ല.
സമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധികള്‍ ഉപയോഗിച്ച് ഏത് സ്ത്രീയെയാണെങ്കിലും, അത് മഞ്ജു വാര്യരാണെങ്കിലും അതിജീവിതയാണെങ്കിലും വ്യക്തഹത്യ ചെയ്യുന്നത് ശരിയായ കാര്യമല്ല. പുറത്തുവന്നത് പ്രിവിലേജ് കമ്മ്യൂണിക്കേഷനാണ്. എന്തൊക്കെ പറയണമെന്നത് സ്ട്രാറ്റജൈസ് ചെയ്യുന്നതൊക്കെ. അങ്ങനെ സ്ട്രാറ്റജൈസ് ചെയ്യുമ്‌ബോള്‍ പോലും ഇത്തരം കാര്യങ്ങള്‍ വെച്ചല്ല സ്ട്രാറ്റജൈസ് ചെയ്യേണ്ടത്. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. വേറെ ഒരുപാട് പോയ്ന്റുകള്‍ ഇക്കാര്യത്തില്‍ പറയാനുണ്ടായിരുന്നെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ,രാഹുല്‍ ഈശ്വര്‍ പറഞ്ഞു.