അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും നടുവില്‍ പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്ത് മഹാലക്ഷ്മി: വര്‍ഷങ്ങള്‍ മുമ്പ് അന്തരിച്ച ദീലിപിന്റെ അച്ഛന്റെ ചിത്രം ഉള്‍പ്പെടുത്തിയ താരത്തിന്റെ കുടുംബ ഫോട്ടോ ശ്രദ്ധ നേടുമ്പോള്‍

Malayalilife
അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും നടുവില്‍ പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്ത് മഹാലക്ഷ്മി: വര്‍ഷങ്ങള്‍ മുമ്പ് അന്തരിച്ച ദീലിപിന്റെ അച്ഛന്റെ ചിത്രം ഉള്‍പ്പെടുത്തിയ താരത്തിന്റെ കുടുംബ ഫോട്ടോ ശ്രദ്ധ നേടുമ്പോള്‍

ലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരജോഡിയാണ് ദിലീപും കാവ്യ മാധവനും. ഇരുവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടവുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഇരുവരുടെയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് നിറയുന്നത്. ദീലീപിന്റെ ഫാന്‍സ് പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് പിന്നില്‍ നിറയെ കഥകളും നിറയുകയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പേ അന്തരിച്ച ദിലീപിന്റെ അച്ഛന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തി മനോഹരമായ ഡിജിറ്റല്‍ ആര്‍ട്ട് കുടുംബ ചിത്രമാണ്  ചിത്രമാണ് ിലീപിന്റെ ഫാന്‍സ് പേജുകളില്‍ വൈറല്‍ ആകുന്നത്.ദിലീപ്, താരത്തിന്റെ അമ്മ, ഭാര്യ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരെയും ചിത്രത്തില്‍ കാണാം. വെള്ള വസ്ത്രങ്ങളാണ് ചിത്രത്തില്‍ ഏവരും ധരിച്ചിരിക്കുന്നത്.ദിലീപിന് കാവ്യ നല്‍കിയ സമ്മാനം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്.

കോഴിക്കോട് സ്വദേശിനിയായ അജിത എന്ന പെണ്‍കുട്ടിയാണ് കാവ്യയുടെ നിര്‍ദേശ പ്രകാരം ചിത്രം ഒരുക്കി നല്‍കിയത് എന്നാണ് വിവരം. രണ്ടു മാസം കൊണ്ടാണ് ചിത്രം തയ്യാറാക്കി ദിലീപിന് സമ്മാനിച്ചത്. ചിത്രം കണ്ട ദിലീപ് ഇത് വലിയ സമ്മനമാണെന്ന് പറയുകയും കുട്ടിക്ക് ആശംസകള്‍ അറിയിച്ചെന്നും പറയുന്നു. ദിലീപ് ഫോട്ടോയുമായി നില്‍ക്കുന്ന ചിത്രവും വൈറലാണ്. ദിലീപ് - കാവ്യ ആരാധകര്‍ എല്ലാം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.

അതേ സമയം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. വോയ്സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര, പറക്കും പപ്പന്‍ എന്നിവയാണ് ചിത്രങ്ങള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളിലൂടെ നടന്റെ ഒരു വമ്പന്‍ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

dileep family photo virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES