കമ്പിളി പുതപ്പ്, പഞ്ഞിമുട്ടായി, പൂച്ചെട്ടി, കൊതുകുവല; ഉയരം കൂടിയ ഇതരസംസ്ഥാന തൊഴിലാളികള്‍ കച്ചവടം ചെയ്യുന്നത് കണ്ടാല്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുക! ചിരിയുടെ മാലപ്പടക്കവുമായി ജനമൈത്രി; ട്രെയിലര്‍ കാണാം

Malayalilife
 കമ്പിളി പുതപ്പ്, പഞ്ഞിമുട്ടായി, പൂച്ചെട്ടി, കൊതുകുവല;  ഉയരം കൂടിയ ഇതരസംസ്ഥാന തൊഴിലാളികള്‍ കച്ചവടം ചെയ്യുന്നത് കണ്ടാല്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുക! ചിരിയുടെ മാലപ്പടക്കവുമായി ജനമൈത്രി; ട്രെയിലര്‍ കാണാം

എസ്.ഐ. ഷിബു ആയി ഇന്ദ്രൻസും ഒപ്പം സൈജു കുറുപ്പ്, സാബുമോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ജനമൈത്രി സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു.ജോൺ മന്ത്രിക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഒരു മികച്ച കോമഡി ചിത്രമായിരിക്കുമെന്ന ഉറപ്പ് നൽകുന്നതാണ് ട്രെയിലർ.

ദ്വയാർത്ഥ പ്രയോഗങ്ങളോ മറ്റ് അശ്ലീലധ്വനികളോ ഒന്നുമില്ലാതെ എല്ലാവിഭാഗം ആളുകൾക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂർ ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണ് ജനമൈത്രിയെന്നാണ് അണിയറ പ്രവർത്തകർ തരുന്ന ഉറപ്പ്.

ആൻ മരിയ കലിപ്പിലാണ്, അലമാര, അർജന്റീന ഫാൻസ് കാട്ടൂർകടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോൺ മന്ത്രിക്കൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ് ചിത്രത്തിന്റേത്.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, സാബുമോൻ, വിജയ് ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, സിദ്ധാർതഥ ശിവ, സൂരജ്, പ്രശാന്ത് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോൺ, ജെയിംസ് സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണുനാരായണൻ നമ്പൂതിരി. ഷാൻ റഹമാന്റേതാണ് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഈ മാസം 19 ന് തിയേറ്ററുകളിലെത്തും.

janamaithri movie trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES