പുതുമുഖങ്ങളെ അണിനിരത്തി പ്രശസ്ത ഛായാഗ്രഹകൻ അരുൺ രാജ് സംവിധാനവും ഛായ ഗ്രഹണവും നിർവഹിക്കുന്ന കുരിശിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഫ്രണ്ട്‌സ് ക്രീയേഷൻസിന്റെ ബാനറിൽ മുനീർ, ജയഗോപാൽ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ ആണ് . അരുൺ രാജ് തന്നെ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മാസ്റ്റർ ഫർഹാൻ, വിഷ്ണു ടി. ആർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഗ്രാമപ്രദേശത്തുള്ള ഒരു കുട്ടി അടങ്ങുന്ന കുടുംബവും,ഇടവകയിലുള്ള ഒരു വികാരിയും, വ്യത്യസ്ത രീതിയിൽ നടക്കുന്ന 2 കൊലപാതകങ്ങളും അതിനെ തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണവും, തുടർന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവ വികസങ്ങളുമാണ് ചർച്ച ചെയ്യുന്നത്. അടുത്തിടെ ഉണ്ടായ വിവാദമായ സമകാലീന സംഭവങ്ങൾ ഉൾകൊള്ളിച്ചാണ് കഥയുടെ ഉള്ളടക്കം.
ഗാനരചന- ഉഷ മേനോൻ, സംഗീത സംവിധാനവും ആലാപനവും ജോളി ആന്റണിയാണ്.ആർട്ട് ഡയറക്ടർ -മുഹമ്മദ് ഫാരിസ്,മേക്കപ്പ് -ഷിജുമോൻ ചെറിയനൂർ, വസ്ത്രലങ്കാരം -ഫർശൻ, പ്രൊഡക്ഷൻ കൺട്രോളർ -ശ്രീജിത്ത് പാണ്ഡവൻ പാറ,പ്രൊജക്റ്റ് ഡിസൈനർ -കൃഷ്ണലാൽ, എഡിറ്റർ, കളറിസ്റ്റ് -അമരീഷ് നൗഷാദ് ഫ്യൂചർ വർക്ക് മീഡിയ ഫാക്ടറി ,സൗണ്ട് ഡിസൈൻ -ഷിജു,ലൊക്കേഷൻ മാനേജർ -നന്ദു, സ്റ്റിൽ - സോമു വേദ,ഓഡിയോ ഡിസ്ട്രിബൂഷൻ - ഗുഡ് വിൽ എന്റർടൈൻമെന്റ്, ഡിസൈൻ -പ്രജി അനു. മാസ്റ്റർ ഫർഹാൻ, വിഷ്ണു ടി. ആർ എന്നിവരെ കൂടാതെ ഋഷി സുരേഷ്, സുരേഷ് ചിത്രശാല, ബെൻ ഷാരോ, ജെന്നിഫർ മാത്യു,മഞ്ജു യോഹന്നാൻ, കൊച്ചുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ. പി ആര്‍ ഓ സുനിത സുനിൽ.