ആങ്കറായും അഭിനേത്രിയായും പാട്ടുകാരിയായും ഒക്കെ മലയാളിയടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പേർളി മാണി. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരകുടുംബമാണ് പേര്‍ളി മാണിയുടേത്. ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ നിലായ്ക്കും പേര്‍ളിയെ പോലെ തന്നെ ആരാധകരുണ്ട്. ബിഗ് ബോസിലൂടെ ജീവിതം ആരംഭിച്ച പേര്‍ളിയും ശ്രീനിഷും ഇപ്പോള്‍ സ്വന്തമായുള്ള യൂടൂബ് ചാനലിലൂടെയാണ് കുടുംബ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കുന്നത്. ഇപ്പോള്‍ മകള്‍ നിലായ്ക്കാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. അവളുടെ കളിയും ചിരിയും കുസൃതികളും എല്ലാം പേര്‍ളിയും ശ്രീനിഷും അപ്പപ്പോള്‍ തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പേർളിഷ് എന്ന ഇവരുടെ ആരാധകർ ഈ വീഡിയോസ് എല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറൽ ആക്കാറുണ്ട്.
ഇപ്പോഴിതാ, അത്തരമൊരു വീഡിയോ പേര്‍ളി പങ്കുവച്ചതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി ഉറങ്ങാതെ നിലാ ബേബി കള്ള കരച്ചിൽ കരയുന്ന വീഡിയോയാണ് വൈറൽ. ഈ കരയുന്ന വീഡിയോ കണ്ട് പ്രേക്ഷകർ ചിരിച്ചുപോയി. എന്തൊരു കളിപ്പെണ്ണാണ് എന്നാണ് ആരാധകർ നില ബേബിയെ വിളിച്ചത്. അമ്മയുടെ മുന്നിൽ കള്ള കരച്ചിൽ കരയുന്ന നില ബേബിയെ കാണാൻ എന്തൊരു രസമാണ് എന്നും ആരാധകർ പറഞ്ഞു. 'ഡ്രാമ ക്യൂൻ' എന്ന അടിക്കുറിപ്പോടെയാണ് പേർലി ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്ത് കാരണം കൊണ്ടാണെന്ന് അറിയില്ല, നില ബേബി കള്ള കരച്ചിൽ കരയുന്നത് കാണാം. കുറച്ച് നേരം കരഞ്ഞ ഉടനെ തന്നെ കരയുന്നത് അമ്മ ഷൂട്ട് ചെയ്യുന്നത് കണ്ട് ക്യാമറ പൊതിപ്പിടിക്കാൻ നില ബേബി ശ്രമിക്കുന്നുണ്ട്. ഈ വീഡിയോയാണ് നിമിഷനേരം കൊണ്ട് വൈറലായത്. നില ബേബിയുടെ ആരാധകർ മാത്രമല്ല എല്ലാവരും ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ ഷൂട്ട് ചെയ്യുന്ന ഫോണ് തട്ടിപ്പറിച്ച് വാങ്ങാനും നില ബേബി ശ്രമിക്കുന്നത് കാണാം. എന്തായാലും നിലയുടെ ഈ വികൃതിയും കുസൃതിയുമൊക്കെ കാണാൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി രാത്രി വൈകിയാണ് നിലാബേബി ഉറങ്ങുന്നതെന്ന് പേർളി ആരാധകരോട് പരാതി പറഞ്ഞിരുന്നു. അത്തരത്തിൽ ഒരുപാട് വീഡിയോസും പേർളി കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പങ്കുവച്ചിരുന്നു. കള്ള ചിരിയും കള്ള കരച്ചിലുമായി നിലാ ബേബി ആരാധകരുടെ മനസ്സിലേക്കാണ് കയറുന്നത്. കഴിഞ്ഞ ദിവസം നിലാ മോളുടെ മടിയില്‍ കിടക്കുന്ന വീഡിയോ ശ്രീനിഷ് പങ്കുവച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ്‌ബോസിലൂടെ പ്രണയം ആരംഭിച്ച് ജീവിതം തുടങ്ങിയ പേര്‍ളിയും ശ്രീനിഷും ഇപ്പോഴും ആ പ്രണയം തങ്ങളുടെ വിവാഹ ജീവിതത്തിലും തുടരുകയാണ്. അവര്‍ക്കു കൂട്ടായി നിലാ മോള്‍ കൂടി എത്തിയതോടെ ജീവിതം അടിച്ചു പൊളിക്കുകയാണ് ഈ താരദമ്പതികള്‍.