മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ രണ്ടാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു സാജു. മലയാള സിനിമയില്‍ കോമഡി വേഷങ്ങളിലൂടെയും തന്റെ സാന്നിദ്ധ്യം ശക്തമായി അറിയിക്കുന്ന താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.
നടന്‍ രണ്ടാമതും വിവാഹിതനായെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അമ്പലത്തിന് മുന്നില്‍ നിന്നും തുളസിമാല ചാര്‍ത്തി നില്‍ക്കുന്ന ദമ്പതിമാരുടെ ഫോട്ടോ കണ്ടതോടെയാണ് വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പ്രചരിച്ചത്.എന്നാല്‍സീ ടീവിയുടെ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയുടെ ഭാഗമായാണ് തന്റെ ഭാര്യയായ രശ്മിയെ വിവാഹം കഴിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
വിപ്ലവകരമായൊരു പ്രണയത്തിനൊടുവില്‍ ഒളിച്ചോടി പോയി വിവാഹം കഴിച്ചതായിരുന്നു ഇരുവരും.
തനിക്ക് ഇരുപത്തിനാല് വയസുള്ളപ്പോഴാണ് രശ്മിയുമായിട്ടുള്ള വിവാഹം നടന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഞാന്‍ കുടുംബനാഥനായി. ആകെ മൂന്ന് മാസമാണ് രശ്മിയും സാജുവും പ്രണയിച്ചിട്ടുള്ളു. ശേഷം വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി പോയി കല്യാണം കഴിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും സ്വന്തമായിട്ടെടുത്ത തീരുമാനത്തിനൊടുവിലാണ് വിവാഹമെന്നും നടന്‍ പറഞ്ഞിരുന്നു.
സാജു നവോദക്കൊപ്പം തന്നെ പ്രമുഖ താര ദമ്പതികളായ അര്‍ജുന്‍-മാധവി, വിജയ്-ശ്രുതി,സ്റ്റബിന്‍ വിനീഷ,യമുന-ദേവന്‍, ജോബി-സൂസന്‍,ദര്‍ശന-അനൂപ്, ഹരിഹാരപുത്രന്‍-സബിത എന്നിവരും റിയാലിറ്റി ഷോയുടെ ഭാഗമാവുണ്ട്. ഈ വാരം മുതല്‍ പരിപാടിയുടെ സംപ്രേഷണം ആരംഭിച്ചുതുടങ്ങും.