Latest News

റോക്കി ഭായിയെ മാസ് ആക്കിയ രവി ബസ്രുര്‍ കാളിയനില്‍; പൃഥിരാജ് ചിത്രത്തിന് സംഗീതമൊരുക്കാന്‍ തിരക്കേറിയ സംഗീതസംവിധായകന്‍ എത്തുന്ന സന്തോഷം പങ്ക് വച്ച് അണിയറപ്രവര്‍ത്തകര്‍

Malayalilife
 റോക്കി ഭായിയെ മാസ് ആക്കിയ രവി ബസ്രുര്‍ കാളിയനില്‍; പൃഥിരാജ് ചിത്രത്തിന് സംഗീതമൊരുക്കാന്‍  തിരക്കേറിയ സംഗീതസംവിധായകന്‍ എത്തുന്ന സന്തോഷം പങ്ക് വച്ച് അണിയറപ്രവര്‍ത്തകര്‍

കെ.ജി.എഫ് എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയെമ്പാടും തരംഗമായ സംഗീതസംവിധായകനാണ് രവി ബസ്രുര്‍. ഇടയ്ക്ക് മഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളത്തിലും അദ്ദേഹം എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ്.പൃഥ്വിരാജ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കാളിയനിലൂടെയാണ് രവി ബസ്രുറിന്റെ മലയാളത്തിലേക്കുള്ള രണ്ടാം വരവ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഒരിടവേളയ്ക്ക് ശേഷം ചരിത്രപുരുഷനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് കാളിയന്‍. എസ് മഹേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും.സല്‍മാന്‍ഖാന്റെ കഭി ഈദ് കഭി ദീപാവലി, അക്ഷയ്കുമാറിന്റെ ഗരുഡ്, അജയ് ദേവ്ഗണിന്റെ കൈദിയുടെ റീമേക്ക്, പ്രഭാസിന്റെ സലാര്‍ എന്നീ ചിത്രങ്ങളുടെയും സംഗീത സംവിധായകനാണ് ബസ്റുര്‍. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് സിനിമ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി രവി ബസ്റുറിനെ കാളിയനിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് രാജീവ് പറഞ്ഞു. ഏറെ തിരക്കുകളുള്ള അദ്ദേഹത്തെ എത്തിക്കാന്‍ സാധിക്കുമോയെന്ന് സംശയിച്ചിരുന്നുവെന്നും എന്നാല്‍ സ്റ്റോറി ബ്രീഫിംഗ് കഴിഞ്ഞപ്പോള്‍തന്നെ അദ്ദേഹം സമ്മതം മൂളിയെന്നും രാജീവ് വ്യക്തമാക്കി. കഥയുടെ വിശദാംശങ്ങള്‍ പൃഥ്വിരാജുമായി ചര്‍ച്ച ചെയ്തതോടെ രവി ബസ്റുര്‍ ആവേശത്തിലായെന്നും കാളിയന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള കാളിയനില്‍ അഞ്ച് ഗാനങ്ങളുണ്ടാകും. രാജീവ് ഗോവിന്ദനാണ് പാട്ടുകള്‍ക്ക് വരികളെഴുതുന്നത്. വേണാടിന്റെ ചരിത്ര കഥാപാത്രമായ കാളിയനായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്.

ravi basrur to do music for kaaliyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES