മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാരമായി മാറിയ നടിയാണ് നിത്യ മേനോന്‍. അടുത്തിടെ, നടിയുടെ വിവാഹവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടംപിടിച്ചപ്പോളും ഏറെ ചര്‍ച്ചയായ ഒന്നാണ് സന്തോഷ് വര്‍ക്കി എന്ന ആരാധകന്റെ പ്രതികരണങ്ങള്‍.ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ്‌വര്‍ക്കി നിത്യയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.
മോഹന്‍ലാല്‍ ആറാടുകയാണ്എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി, സോഷ്യല്‍ മീഡിയയുടെ സ്വന്തം ആറാട്ടണ്ണന്‍. സന്തോഷ് നിത്യ മേനനെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പല അഭിമുഖങ്ങളിലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് സന്തോഷ് പറഞ്ഞിരുന്നു. വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തെ സമീപിച്ചെങ്കിലും നിത്യ മേനന്‍ തന്റെ പ്രണയം നിരസിച്ചുവെന്നായിരുന്നു സന്തോഷിന്റെ വാക്കുകള്‍. നിത്യയുടെ കുടുംബം തനിക്കെതിരെ കേസു കൊടുത്തുവെന്നും സന്തോഷ് ആരോപിച്ചിരുന്നു.
സന്തോഷ് വര്‍ക്കിയുടെ ഈ ആരോപണങ്ങളോട് കഴിഞ്ഞ ദിവസമാണ് നിത്യ പ്രതികരിച്ചത്. ഇതാദ്യമായാണ് നിത്യ സന്തോഷ് വര്‍ക്കിയെ കുറിച്ച് അഭിമുഖങ്ങളില്‍ സംസാരിക്കുന്നത്. ആറേഴു വര്‍ഷമായിട്ട് അയാള്‍ ഒരുപാട് കഷ്ടപ്പെടുത്തുന്നുണ്ട്, അയാളുടെ മുപ്പതോളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്നാണ് നിത്യ പറയുന്നത്.
നിത്യയുടെ വാക്കുകള്‍ ഇങ്ങനെ
അയാള്‍ പറയുന്നതൊക്കെ കേട്ട് വിശ്വസിക്കാന്‍ പോയാല്‍ നമ്മളാണ് മണ്ടന്മാര്‍. കുറേ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പുള്ളി പബ്ലിക് ആയി പ്രണയമാണെന്ന് പറഞ്ഞുവന്നപ്പോള്‍ നമ്മളെല്ലാവരും ഷോക്ക് ആയി. ഒരു അഞ്ചാറു വര്‍ഷമായി ശരിക്കും കഷ്ടപ്പാടാണ്, ഞാനായത് കൊണ്ട് മാത്രമാണ് വെറുതെ വിട്ടത്. എനിക്ക് അതിലൊന്നും ഇന്‍വോള്‍വ്ഡ് ആവാന്‍ ഇഷ്ടമില്ല. എല്ലാവരും പറഞ്ഞു പൊലീസില്‍ പരാതി കൊടുക്കാന്‍.
എന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. അമ്മ കീമോ ഒക്കെ കഴിഞ്ഞിരിക്കുമ്പോള്‍ പോലും വിളിച്ച് ശല്യം ചെയ്തിരുന്നു. പൊതുവെ എന്റെ അച്ഛനും അമ്മയും നല്ല ക്ഷമ ഉള്ള കൂട്ടത്തിലാണ്, എന്നിട്ടും ഒരു അവസരത്തില്‍ അവര്‍ പോലും ശബ്ദമുയര്‍ത്തി സംസാരിച്ചിട്ടുണ്ട്. എന്തു പറഞ്ഞിട്ടും വിട്ടുപോവാത്തതുകൊണ്ട് അച്ഛന്‍ പറഞ്ഞതാ കേസ് കൊടുക്കും എന്ന്,നിത്യ പറയുന്നു
ഒരു വഴിയുമില്ല, ഫോണെടുത്ത് അയാള്‍ ആണെന്നു മനസ്സിലായാല്‍ കോള്‍ കട്ട് ചെയ്യുക, ബ്ലോക്ക് ചെയ്യുക.? അങ്ങനെ ഒരു 25-30 നമ്പറോളം അയാളുടെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ട്. അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്കു പറ്റൂ, നിത്യ കൂട്ടിച്ചേര്‍ത്തു. എന്റെ വീട്ടുകാരേയും സുഹൃത്തുക്കളേയും വരെ അയാള്‍ വിളിച്ച് ശല്ല്യപ്പെടുത്തിയിരുന്നു
ലൈഫില്‍ ഡീല്‍ ചെയ്യേണ്ട ഒരുപാട് ചലഞ്ചുകളുണ്ടല്ലോ, അതുപൊലെ ഒന്നായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് പോലും എനിക്കറിയില്ല. നമ്മളെ കുറിച്ച് കുറേ ഗോസിപ്പുകള്‍ ഉണ്ടാവും. ഞാന്‍ അധികം ഇന്‍വോള്‍വ് ആവില്ല അതിലൊന്നും,നിത്യ പറഞ്ഞു.
എന്നാല്‍ നിത്യയുടെ പ്രതികരണങ്ങള്‍ സന്തോഷും മറുപടി നല്കിയിട്ടുണ്ട്.
സെല്‍ഫി വീഡിയോയിലൂടെയാണ് സന്തോഷ് മറുപടി നല്കുന്നത്.
തന്റെ എണ്‍പത് വയസായ പിതാവിനെ നിത്യ മേനോന്റെ മാതാവ് പരിഹസിച്ചു, അസഭ്യം പറഞ്ഞു, ഇത്രയും കഷ്ടപ്പെട്ട് പുറകെ നടന്ന തന്നെ ഒഴിവാക്കാന്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനു പകരം എടുത്തിട്ട് കാര്യം പറഞ്ഞാല്‍ മതിയായിരുന്നു. തനിക്കിനി നിത്യ മേനോന്‍ എന്ന പെണ്‍കുട്ടിയെ വേണ്ട, തന്റെ ജീവിതത്തിലെ പെണ്‍കുട്ടിയെ തനിക്ക് കിട്ടി അത് നിത്യ മേനോന്‍ അല്ല.
നിത്യയുടെ വീട്ടുകാര്‍ തന്നെ പോസ്‌കോ കേസില്‍ പെടുത്താനായി ശ്രമിച്ചു. എന്നാല്‍ ഇവരുടെ പരാതിയെ തുടര്‍ന്ന് ബാംഗ്ലൂര്‍ പോലീസ് കമ്മീഷണര്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥലം വിടണമെന്നും പറഞ്ഞു. നിത്യ മേനോനെ മറ്റു ചില ആരാധകര്‍ കാണുന്നത് പോലെ മറ്റൊരു രീതിയില്‍ കാണുകയോ ചെയ്തിട്ടില്ല. കാമക്കണ്ണോടെയല്ല ഞാന്‍ അവരെ കണ്ട് സ്‌നേഹിച്ചിട്ടുള്ളത്, ഞാന്‍ അവളെ ഒരുപാട് സ്‌നേഹിച്ചു, എന്റേത് ആത്മാര്‍ത്ഥമായ സ്‌നേഹമമായിരുന്നു എന്നെ ഒരു സുഹൃത്തായോ സഹോദരനായോ കണക്കാന്‍ പോലും എന്തിന് ഫോണ്‍ നമ്പര്‍ പോലും തരാന്‍ അവര്‍ തയാറായില്ല. കോളാമ്പി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് പ്രണയാഭ്യര്‍ഥനയും നടത്തി. എന്നാല്‍ അവിടെ വെച്ച് തന്നെ അവര്‍ അത് നിരസിക്കുകയും ചെയ്തു, അത് ഏറെ വേദന തോന്നിയ കാര്യമായിരുന്നുവെന്നും സന്തോഷ് പറയുന്നു
ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിത്യ മേനോന്‍. ഇന്ദു വി.എസിന്റെ സംവിധാനത്തില്‍ പുറത്തുവന്നആര്‍ട്ടിക്കിള്‍ 19 (1) (എ) ആണ് നിത്യയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായയമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.