മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ സോഷ്യല്‍ മീഡിയ പേജുകളിലും ആരാധകര്‍ എപ്പോഴും വീക്ഷഇക്കാറുണ്ട്. മകള്‍ അലംകൃതയുടെ ഓരോ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ആരാധകര്‍ക്കുള്ള പരാതി അല്ലിയുടെ മുഖം കാണിക്കാത്തത് എന്തെന്നാണ്.
ഇപ്പോഴിതാ വീടിനു പുറത്ത് മഴയിലേക്കു കൈകള്‍ നീട്ടി നില്‍ക്കുന്ന അല്ലിമോളുടെ ചിത്രമാണ് സുപ്രിയ പങ്കു വച്ചിരിക്കുന്നത്. പതിവുപോലെ ഇത്തവണയും അല്ലിയുടെ മുഖം കാണാനാകുന്നില്ല. പുറംതിരിഞ്ഞു നില്‍ക്കുന്ന അല്ലിയുടെ ചിത്രം 'മഴ മഴ.. മഴ വന്നാല്‍...?' എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇതിന് ആരാധകരിട്ട കമന്റാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. നിങ്ങള്‍ എന്താ കൊച്ചിന്റെ മുഖം കാണിക്കാത്തെ. പറയൂ ചേച്ചീ, മുഖം കാണിച്ചൂടെ. ഞങ്ങളുടെ രാജുവേട്ടന്റെ മോളല്ലേ, ആ കൊച്ചിന്റെ മുഖം കാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹം ഇല്ലേ'' എന്നാണ് ഒരു ആരാധകന്റെ കമന്റ ്. എന്നാല്‍ ഇതിന് സുപ്രിയ മറുപടി നല്‍കിയിട്ടില്ല.