ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് കാർത്തിക് ആര്യൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിക്കാൻ സാധിക്കുകയും ചെയ്തു. അടുത്തിടെയായിരുന്നു താരം പ്രധാന വേഷത്തിലെത്തിയ ഭൂല്‍ ഭൂലയ്യ 2 ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി മാറിയതും. എന്നാൽ ഇപ്പോൾ ബോളിവുഡില്‍ അരങ്ങേറുന്ന പല റെഡ് കാര്‍പ്പറ്റ് ഷോകളിലും പങ്കെടുക്കുന്നതിനായി താന്‍ ഓട്ടോയില്‍ സഞ്ചരിച്ച് എത്താറുണ്ടെന്ന് പറയുന്ന താരത്തിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അതേപ്പറ്റി താരം പറയുന്നതിങ്ങനെ:
' ഞാന്‍ സിനിമയിലേക്ക് വരുന്ന കാലത്ത് എനിക്ക് വാഹനങ്ങളൊന്നും ഇല്ലായിരുന്നു. രണ്ടുമൂന്നു സിനിമകള്‍ ചെയ്ത ശേഷമാണ് ഒരു തേര്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നത്. അതും 60,000 രൂപയ്ക്ക്. വളരെ കഷ്ടപ്പെട്ടിട്ടാണ് എനിക്കത് കിട്ടിയത്. കാറിന്റെ ഡോറിന് തകരാറുണ്ടായിരുന്നു.
ഞാന്‍ പലപ്പോഴും ഓട്ടോറിക്ഷയിലും ബൈക്കിന് പിന്നിലിരുന്നും ലിഫ്റ്റ് ചോദിച്ചുമൊക്കെയാണ് റെഡ് കാര്‍പ്പറ്റ് ഷോകളില്‍ പോലും പങ്കെടുക്കാന്‍ പോയിരുന്നത്. കാരണം കാറിന്റെ ഡോറിന് പ്രശ്‌നമുള്ളതിനാല്‍ തുറക്കാന്‍ സാധിക്കുമായിരുന്നില്ല. എന്താണ് പ്രശ്‌നമെന്ന് പോലും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല ആ കാര്‍ മഴ പെയ്യുമ്ബോള്‍ ചോരുകയും ചെയ്യുമായിരുന്നു.' കാര്‍ത്തിക് പറയുന്നു.
പഠനകാലം തൊട്ട് സിനിമയില്‍ അഭിനയിക്കണമെന്നതായിരുന്നു കാര്‍ത്തിക്കിന്റെ ആഗ്രഹം. മധ്യപ്രദേശ് സ്വദേശിയായ കാര്‍ത്തിക് അതിന് വേണ്ടി മാത്രമാണ് മുംബൈയിലെ കോളെജില്‍ അഡ്മിഷന്‍ നേടിയത്. നവിമുംബൈയിലെ ഡി.വൈ പാട്ടീല്‍ എഞ്ചിനീയറിങ് കോളെജില്‍ പഠിക്കുന്നതിനിടെയായിരുന്നു സിനിമയില്‍ അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയത്.