മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്.
എന്നാൽ മലയാളികള്‍ക്ക് മോഹന്‍ലാല്‍ എന്ന നടനൊപ്പം തന്നെ ഗായകനും സുപരിചിതനാണ്. നിരവധി സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുമുണ്ട്. സ്റ്റേജ് ഷോകളിലും പ്രേക്ഷകനെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാൽ 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു പ്രോഗ്രാമിലെ ലാലിന്റെ ആലാപനം ശ്രദ്ധേയമാവുകയാണ്.
ഓര്‍ബിറ്റ് വിഷനാണ് 1986ല്‍ നടന്ന സ്റ്റേജ് ഷോയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.എന്തൊരു ക്യൂട്ടാണ് ലാലേട്ടന്‍ എന്നു തുടങ്ങി, നിരവധി കമന്റുകള്‍. ഏറ്റവുമൊടുവിലായി ഗായകന്‍ കൃഷ്ണന്‍ ചന്ദ്രന്‍ മോഹന്‍ലാലിനെ കുറിച്ചു പറയുന്ന വാക്കുകളും ശ്രദ്ധേയമാണ്.