Latest News

ഞാൻ ഒരു പോലീസ് ഓഫീസർ ആയിരുന്നെങ്കിൽ ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ച പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ: സുരേഷ് ഗോപി

Malayalilife
ഞാൻ  ഒരു പോലീസ് ഓഫീസർ ആയിരുന്നെങ്കിൽ ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ച പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ:  സുരേഷ് ഗോപി

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയാറിയല്‍ ലൈഫില്‍ താൻ പൊലീസ് ആയിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി ഇതോടെ ചര്‍ച്ചയാവുകയാണ്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഫലപ്രദമായി പൊലീസ് വേഷം അവതരിപ്പിച്ച് സൂപ്പര്‍താര നിരയിലേക്ക് ഉയര്‍ന്ന താരമാണ് സുരേഷ് ഗോപി. ബി ജെ പി എം പിയായ ശേഷം സിനിമയില്‍ നിന്ന് കുറച്ച് ഇടവേള സൂക്ഷിച്ച ശേഷം താരം ഇപ്പോള്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതോടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.യും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. നിലവിൽ താരം ഒരു രാജ്യസഭാ അംഗം കൂടിയാണ്. എന്നാൽ ഇപ്പോൾ താന്‍ ഒരു പോലീസ് ഓഫീസർ ആയിരുന്നെങ്കിൽ ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ച പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ’ എന്ന് ബി ജെ പി മുൻ എം പിയായിരുന്ന സുരേഷ് ഗോപി തുറന്ന് പറഞ്ഞിരിക്കുകയാണ്.

റിയല്‍ ലൈഫില്‍ താൻ പൊലീസ് ആയിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി ഇതോടെ ചര്‍ച്ചയാവുകയാണ്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഫലപ്രദമായി പൊലീസ് വേഷം അവതരിപ്പിച്ച് സൂപ്പര്‍താര നിരയിലേക്ക് ഉയര്‍ന്ന താരമാണ് സുരേഷ് ഗോപി. ബി ജെ പി എം പിയായ ശേഷം സിനിമയില്‍ നിന്ന് കുറച്ച് ഇടവേള സൂക്ഷിച്ച ശേഷം താരം ഇപ്പോള്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതോടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.

‘ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപെട്ടു അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചവരെ ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ല. താന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നു എങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ. താന്‍ ഒരു ഐ പി എസുകാരനായിരുന്നു എങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നു’ സുരേഷ് ഗോപി പറഞ്ഞു.

അവരാരും ഒരു കല്ലെറിയുകയോ കുപ്പി കഷ്ണം എടുത്ത് എറിയുകയോ എന്തെങ്കിലും ദ്രോഹത്തിനോ നിന്നിട്ടില്ല. ശരണം വിളിച്ചവരെ, അല്ലെങ്കില്‍ ശരണമന്ത്രം ഓതി നടന്നവരെ ആണ് ഉപദ്രവിച്ചിരിക്കുന്നത്. ഗാന്ധിയന്‍ മോഡലിലായിരുന്നു ശബരിമലയിലെ അവരുടെ സമരം. സുരേഷ് ഗോപി പറഞ്ഞു. ജനാധിപത്യത്തില്‍ പൊലീസ് ആധിപത്യം എന്നൊന്നില്ല, മുഖ്യമന്ത്രി ആധിപത്യം എന്നില്ല. പ്രധാനമന്ത്രി ആധിപത്യം എന്നില്ല. ജനാധിപത്യമാണെങ്കില്‍ ജനമാണ് ആദ്യ വാക്ക്. സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. ശബരിമലയുടെ കാര്യത്തില്‍ അത് ഭക്തരുടെ മാത്രം സമരമായിരുന്നു. അവരുടെ അലമുറയിട്ടുള്ള വിളിയായിരുന്നു. അതിനെ അടിച്ചൊതുക്കി. സുരേഷ് ഗോപി പറയുന്നു.

‘താന്‍ ഒരു ഐ പി എസുകാരനായിരുന്നു എങ്കില്‍ രാജ്യത്തെ പ്രധാനമന്ത്രിയെ മറന്ന്, മുഖ്യമന്ത്രിയെ മറന്ന് മറ്റു തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ആളുകളെയും മറന്ന് കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ’ സുരേഷ് ഗോപി പറയുകയുണ്ടായി.

Actor suresh gopi words about sabarimala issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES