Latest News

എന്റെ മോനെ എനിക്ക് ഒന്ന് കാണണം; അവസാന ആഗ്രഹം പറഞ്ഞ് ടി പി മാധവൻ

Malayalilife
എന്റെ മോനെ എനിക്ക് ഒന്ന് കാണണം; അവസാന ആഗ്രഹം പറഞ്ഞ് ടി പി മാധവൻ

രുപാട് മികച്ച വേഷങ്ങള്‍ ചെയ്ത് മലയാളികളെ രസിപ്പിച്ച നടനാണ് ടി പി മാധവന്‍. ഒരുകാലത്ത് അദ്ദേഹം ഇല്ലാത്ത മലയാള സിനിമകള്‍ തന്നെ ചുരുക്കമായിരുന്നു. മാധവന്റെ ജീവിതം ഇതോടു സിനിമക്കഥയെക്കാള്‍ വെല്ലുന്നതാണ്. തിരക്കുപിടിച്ച ഈ സിനിമ ജീവിതം തന്നെയാണ് തന്റെ കുടുംബജീവിതത്തില്‍ പ്രശങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞാല്‍ അതില്‍ തര്‍ക്കങ്ങളുണ്ടാവില്ല. താരസംഘടനയായ അമ്മയുടെ ആസ്യകാലത്ത് സെക്രട്ടറിയും അമ്മ എന്ന സംഘടനയ്ക്ക് വേണ്ടി ഒരുപാട് നാള്‍ പ്രയത്‌നിക്കുകയും ചെയ്ത നടനാണ് അദ്ദേഹം.

ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 2015 ല്‍ ഹരിദ്വാര്‍ യാത്രക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. ചികിത്സക്ക് ശേഷം ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുകയാണ്. ഇപ്പോഴിതാ ടിപി മാധവന്‍ അന്തേവാസിയായി കഴിയുന്ന അനാഥാലയത്തിന്റെ ഫൌണ്ടറായ ഡോ പുനലൂര്‍ സോമരാജനാണ് നടന്‍ അവസ്ഥയെ കുറിച്ച് പറയുന്നത്.

തന്റെ മകനെ ഒന്ന് ഒരുനോക്ക് കാണണമെന്ന ആഗ്രഹത്തില്‍ നില്‍ക്കുകയാണ് താരം. ബോളിവുഡിലെ  യുവ സംവിധായകന്‍ കൂടിയായ രാജകൃഷ്ണ മേനോന്‍ ആണ് മകന്‍. ഗിരിജ മേനോനാണ് ടിപി മാധവന്റെ ഭാര്യ. അക്ഷയ് കുമാര്‍, സൈഫ് അലി ഖാന്‍ തുടങ്ങി ബോളിവുഡിലെ സൂപ്പര്‍താരങ്ങളെവെച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് രാജകൃഷ്ണ മേനോന്‍. അദ്ദേഹം ചെയ്ത നാല് സിനിമകളും വലിയ വിജയമായിരുന്നു. ഇപ്പോള്‍ മകന്‍ അച്ഛനെ തിരിഞ്ഞുപോലും നോക്കുന്നില്ല. മകനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. അച്ഛനെ എത്രയും വേഗം വന്ന് കാണണമെന്ന ഉപദേശങ്ങളും കമന്റുകളില്‍ ഉണ്ട്.

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് നിരവധി കഥാപാത്രങ്ങളിലൂടെ സുപരിചിതനായ ടിപി മാധവന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. അടുത്തിടെ പത്തനാപുരം ഗാന്ധി ഭവനില്‍ കഴിയുന്ന നടന്‍ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യാ നായര്‍ പറഞ്ഞ വാക്കുകള്‍ ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഗാന്ധി ഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു നവ്യ. ഗാന്ധിഭവനില്‍ വച്ച് ടി പി മാധവനെ കണ്ട നവ്യ, വികാരാധീനയായാണ് പ്രതികരിച്ചത്. അദ്ദേഹത്തെ ഇവിടെ കണ്ടപ്പോള്‍ ഷോക്കായെന്നും നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ലെന്നും നിറകണ്ണുകളോട് നവ്യ പറഞ്ഞിരുന്നു.
 

Actor tp madhavan wants to see her son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES