ഏഴാം മാസത്തിലാണ് ഞാൻ പ്രസവിച്ചത്; പ്രസവ വേദന മനസ്സിലായിരുന്നില്ല; തുറന്ന് പറഞ്ഞ് മിയ ജോർജ്

Malayalilife
topbanner
ഏഴാം മാസത്തിലാണ് ഞാൻ പ്രസവിച്ചത്; പ്രസവ വേദന മനസ്സിലായിരുന്നില്ല; തുറന്ന് പറഞ്ഞ് മിയ ജോർജ്

ലയാള സിനിമയുടെ ഭാഗമായ സുന്ദരിയായ നായികയാണ് നടി മിയ ജോർജ്. മിനിസ്ക്രീനിലൂടെയായിരുന്നു താരം അഭിനയ മേഖലയിലേക്ക് ചുവടു വച്ചത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ഇന്ന് താരത്തിന് ലൂക്ക എന്നൊരു മകൻ കൂടി ഉണ്ട്. എന്നാൽ ഇപ്പോൾ തന്റെ അപ്രതീക്ഷിതമായ പ്രസവത്തിന്റെ കഥ പറഞ്ഞിരിക്കുകയാണ് മിയ. 

ഞാൻ ഡിഗ്രി സെക്കന്റ് ഇയറിന് പഠിയ്ക്കുമ്പോഴാണ് എന്റെ ചേച്ചിയ്ക്ക് കുഞ്ഞ് ജനിച്ചു. ഞാൻ ചേച്ചിയുടെ കുഞ്ഞിനെ സെക്കന്റ് മദർ എന്ന നിലയിലാണ് നോക്കിയത്. അതുകൊണ്ട് എനിക്ക് കുഞ്ഞുണ്ടായപ്പോൾ കുഞ്ഞിനെ നോക്കുന്നത് വലിയ കാര്യമായി തോന്നിയില്ല. എന്റെ മകൻ പ്രി മെച്വേഡ് ബേബിയാണ്. ഏഴാം മാസത്തിലാണ് ഞാൻ പ്രസവിച്ചത്. പ്രസവിക്കുന്നതിന്റെ തലേ ദിവസം ഞാൻ എന്റെ വീട്ടിൽ വന്നു. രാവിലെ തന്നെ എനിക്ക് വേദന വന്നു തുടങ്ങി. എന്നാൽ പ്രസവ വേദനയാണോ എന്ന് മനസിലായില്ല. ഞാനും ഭർത്താവും ഗൂഗിളിൽ വരെ സെർച്ച്‌ ചെയ്തു നോക്കി.

മമ്മിയോട് പറഞ്ഞപ്പോഴാണ് മമ്മി വേഗം ഡോക്ടറെ വിളിച്ചത്. എന്നെ സ്ഥിരമായി കാണിക്കുന്ന ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോയപ്പോഴാണ് പ്രസവിക്കാൻ സമയമായി എന്നറിഞ്ഞത്. അവിടെ എൻഐസിയു ഇല്ലാത്തതിനാൽ പെട്ടന്ന് ആമ്പുലൻസിൽ വേറെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തി പതിനഞ്ച് മിനിട്ട് കഴിയുമ്പോഴേക്കും ഞാൻ പ്രസവിച്ചു. ഈ ടെൻഷനും തിരക്കുകളും കാരണം ഞാൻ ശരിയ്ക്കും പ്രസവ വേദന എന്താണെന്നു അറിഞ്ഞില്ല. ഭയങ്കര വേദനയായിരിക്കും എന്നാണ് പലരും പറഞ്ഞത്. അപ്പോൾ ഞാൻ ആ വേദന ഒന്നും ശ്രദ്ധിച്ചില്ല.

Actress miya george words about delivery

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES