ഒരു പതിറ്റാണ്ടോളം ദുബായ് എഫ്എം മേഖലയില്‍ ജോലി ചെയ്ത് സിനിമയിലേക്ക് എത്തിയ നടിയാണ് നൈല ഉഷ. 2013 ല്‍ പുറത്തു വന്ന കുഞ്ഞനന്ദന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി പ്രശസ്തയായത്. എന്നാൽ ഇപ്പോൾ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പാപ്പന്‍ ജൂലായ് 29 തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിലെ നായികയായി എത്തുന്നത് നൈല ഉഷയാണ്. എന്നാൽ ഇപ്പോൾ ചിത്രത്തിലെ വിശേഷങ്ങളും സുരേഷ് ഗോപിക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും നൈല പങ്കുവെച്ചിരുന്നു.
ആദ്യമായി സുരേഷ് ഗോപിയുടെ കൂടെ റൊമാന്‍സ് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നൈല ഉഷ. എപ്പോഴും 16 വയസ്സുള്ള ഒരു കുട്ടിയുടെ മനസ്സാണ് സുരേഷ് ഗോപിക്കെന്ന് നൈല പറയുന്നു. എന്റെ ഓഫീസില്‍ എപ്പോള്‍ വന്നാലും സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടാല്‍ അവര്‍ പോയോ എന്നു തിരക്കും. ബൈ ഹാര്‍ട്ട് 16 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് സുരേഷേട്ടന്.
റൊമാന്‍സ് ഒഴികെ ബാക്കിയെല്ലാം പുള്ളിക്ക് അഭിനയിക്കേണ്ടിവരും എന്നാല്‍ റൊമാന്‍സ് സുരേഷേട്ടന്റെ ഉള്ളില്‍ നിന്ന് വരുന്നതാണെന്ന് നൈല പറയുന്നു. സുരേഷ് ഗോപിയും ജോഷിയും ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും അഭിനിയിക്കുന്നുണ്ട്. ആദ്യമായിട്ടാണ് സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് അഭിനയിക്കുന്നത്. ജൂലായ് 29 ചിത്രം പ്രക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.