ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലേക്കും ചുവട് വച്ചു. കൃഷ്ണഭക്തയായ ബാലമണിയെ പോലെ തന്റെ ജീവിതത്തിലും ചില അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട് എന്ന് നവ്യ ഒരുവേള വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മകന് പേരിട്ടത് പോലും ആ ഭക്തിയിലൂടെയാണെന്ന് നവ്യ പലപ്പോഴും പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുടുംബജീവിതം മടുത്തിട്ടാണോ നവ്യ നായര്‍ വീണ്ടും സിനിമയിലേക്ക് വന്നതെന്ന് പലരും നവ്യയോട് ചോദ്യമുയർത്തിയിരുന്നു.. 'കുടുംബ ജീവിതം മടുത്തിട്ടല്ല. അത് സമ്മാനിച്ച നല്ല അനുഭവങ്ങളുമായിട്ടാണ് ഞാന്‍ സിനിമയിലേക്ക് പുനഃപ്രവേശനം നടത്തിയത്. കുടുംബജീവിതം സന്തുഷ്ടമാണ്. സിനിമയെയും ഇഷ്ടമാണ്'
. അത് കൊണ്ട് തന്നെയാണ് വീണ്ടും അഭിനയത്തിലേക്ക് നവ്യ മടങ്ങി വരവ് നടത്തിയത്.
ഒരു മിഡില്‍ ക്ലാസ് ഫാമിലിയുടേതാണ് ഒരുത്തീ എന്ന സിനിമ . അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രമേയമാണെന്ന് നവ്യ പറയുന്നു.മുംബൈയില്‍ താമസിക്കുമ്പോള്‍ ആദ്യമൊക്കെ അവിടവുമായി പൊരുത്തപ്പെടാന്‍ വളരെ ബുദ്ധിമുട്ടി. അവിടുത്തെ ജീവിതരീതി മറ്റൊന്നാണ്. പിന്നീട് അവിടുത്തെ അന്തരീക്ഷം ജീവിതവുമായി എന്നെ പൊരുത്തപ്പെടുത്തി. നമ്മുടെ ജീവിതം ഇങ്ങനെയാണെന്ന് സ്വയം സമാധാനിപ്പിച്ചു. വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് പൂര്‍ണ പിന്തുണയും സമ്മതവും നല്‍കി.
അങ്ങനെ ഭര്‍ത്താവിന്റെ പിന്തുണയോട് കൂടിയാണ് താന്‍ വീണ്ടും അഭിനയിക്കാനെത്തിയത്. കാരണം കഴിഞ്ഞ എട്ട് വര്‍ഷം ഞാന്‍ ഒരു സിനിമാ നടിയായിട്ടല്ല ജീവിച്ചതെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാം. മകന് പേരിട്ടത് മുതല്‍ തന്റെ ജീവിതത്തിലുണ്ടായ എല്ലാ കാര്യത്തിലും കൃഷ്ണ സാന്നിധ്യമുണ്ടെന്നും നവ്യ പറയുന്നു. കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. സിനിമയില്‍ ഞാന്‍ ആദ്യമായി അഭിനയിച്ചതും എന്റെ വിവാഹവും പ്രസവവുമൊക്കെ നടന്നത് വ്യാഴാഴ്ചയാണ്. സായി ബാബയോടും കൃഷ്ണനോടുമുള്ള ഭക്തിയും സ്‌നേബവും കാരണമാണ് മകന് സായ് കൃഷ്ണ എന്ന പേര് വച്ചത്. അവന്റെ നക്ഷത്രവും കൃഷ്ണന്റെ നക്ഷത്രമായ രോഹിണിയാണെന്ന് നവ്യ പറയുന്നു.