മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധയകനാണ് ആലപ്പി അഷ്‌റഫ്. നിരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്ക് ഒപ്പമെന്ന വ്യക്തമായ നിലപാടെടുത്തയാളാണ് പിടി തോമസ് എന്ന് സംവിധായകന്‍ തുറന്ന് പറയുകയാണ്. ഫ്രണ്ട്‌സ് ഓഫ് പിടി ആന്‍ഡ് നേച്ചര്‍ നടത്തുന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആലപ്പി അഷ്‌റഫ്.
'ലാലിന്റെ വീട്ടില്‍ ആക്രമിക്കപ്പെട്ട നടിയെ കൊണ്ടെത്തിച്ച് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തിയിരുന്നു. മാര്‍ട്ടിന്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയപ്പോള്‍ ലാല്‍ അയാളെ തടഞ്ഞു. പിന്നീട് പോലീസ് എത്തിയപ്പോള്‍ അവര്‍ ഡ്രൈവറെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തു. തനിക്കൊന്നും അറിയില്ല പള്‍സര്‍ സുനിയാണ് ഇതെല്ലാം ഇടപാട് ചെയ്തതെന്ന് പറഞ്ഞു. പള്‍സര്‍ സുനി എന്ന പേര് കേട്ടപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മനസ്സിലേക്ക് എത്തിയത് ഇതിന് മുമ്ബുള്ള പല കഥകളുമായിരുന്നു. പല സിനിമാക്കാരുമായി ബന്ധപ്പെട്ട കഥകള്‍. പള്‍സര്‍ സുനിയുടെ നമ്ബര്‍ അയാളുടെ അടുത്ത് നിന്നും വാങ്ങി, സൈബറില്‍ വിളിച്ച് ഡീറ്റൈല്‍സ് ആവശ്യപ്പെട്ടു. അഞ്ച് മിനിറ്റിനുള്ളില്‍ സുനിയുടെ നമ്ബറില്‍ നിന്നുപോയ ഒരു കോളിനെക്കുറിച്ച് വിവരം ലഭിച്ചു. പിന്നീട് നടി മഞ്ജു വാര്യരും വെളിപ്പെടുത്തുന്നു ഇതില്‍ ഗൂഡാലോചനയുണ്ടെന്ന്. പള്‍സര്‍ സുനി ആക്രമിക്കുമ്ബോള്‍ പറയുന്നു, 'നീ സഹകരിക്കണം ഇതിന്റെ പിന്നിലൊരു കൊട്ടേഷന്‍ ഉണ്ട്', ആലപ്പി അഷ്‌റഫ് പറഞ്ഞു.
പി ടി തോമസിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ എറണാകുളം ഗാന്ധിക്വയറിലാണ് പ്രതിഷേധ പരിപാടി പുരോഗമിക്കുന്നത്. രാവിലെ 9.30 ന് ആരംഭിച്ച സത്യാഗ്രഹം അഡ്വ എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം. അതിജീവിതയ്ക്ക് നീതികിട്ടാന്‍ എല്ലാവരും അണിനിരക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് പി ടി ആന്റ് നേച്ചര്‍ ഭാരവാഹിയും നടനുമായ രവീന്ദ്രന്‍ അറിയിച്ചിരുന്നു. ഇതാദ്യമായാണ് മലയാള സിനിമയില്‍ നിന്നും അതിജീവിതയ്ക്ക് വേണ്ടി ഒരു നടന്‍ പരസ്യമായി പ്രതിഷേധിക്കുന്നത്. കുറ്റകൃത്യം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.