Latest News

അമ്മ- മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ഡാര്‍ലിംഗ്സ് ട്രെയിലര്‍ പുറത്ത്; ആലിയ ഭട്ടിനൊപ്പം മലയാളത്തിന്റെ പ്രിയതാരം റോഷന്‍ മാത്യുവും

Malayalilife
അമ്മ- മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ഡാര്‍ലിംഗ്സ് ട്രെയിലര്‍ പുറത്ത്; ആലിയ ഭട്ടിനൊപ്പം മലയാളത്തിന്റെ പ്രിയതാരം റോഷന്‍ മാത്യുവും

മ്മ- മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ഡാര്‍ലിംഗ്സ് ട്രെയിലര്‍ പുറത്ത്. ആലിയ ഭട്ടിനെ നായികയാക്കി ജസ്മീത് കെ റീന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഡാര്‍ലിംഗ്സ്'. മലയാളത്തിന്റെ  യുവതാരങ്ങളില്‍ ഒരാളായ റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. 
ഷെഫാലി ഷായും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. 

നെറ്റ്ഫ്ലിക്സില്‍ ഓഗസ്റ്റ് അഞ്ചിന് ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തുക. ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഡാര്‍ലിംഗ്സ്'. എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. 

റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ആലിയ ഭട്ട് പറയുന്നു. റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'ഡാര്‍ലിംഗ്സ്'. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ' ചോക്ക്ഡ്'  ആണ് ആദ്യ ചിത്രം. 

'ബ്രഹ്മാസ്ത്ര'യാണ് ആലിയ ഭട്ടിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.  'ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബിര്‍ കപൂറാണ് നായകന്‍. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ 'ബ്രഹ്മാസ്ത്ര' അവതരിപ്പിക്കുക.  

Darlings Official Trailer Alia Bhatt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES