36-ാം ജന്മദിനമാഘോഷിക്കുകയാണ് ആരാധകരുടെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്?ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര പ്രേമികളുടെ മനസ്സില്‍ കൂടുകൂട്ടുകയായിരുന്നു. 8 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ഡിക്യൂ ആരാധകരും ഒപ്പം സിനിമാലോകവും ഒരേ പോലെ ആഘോഷമാക്കുകയാണ്.
താരത്തില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. തന്റെ വാപ്പിച്ചിയുടെ ഫാന്‍ബോയ് ആണ് എന്നും നിറയെ കാര്യങ്ങള്‍ അദ്ദേത്തില്‍ നിന്ന് പഠിച്ചു. ഇന്ന് ഒരു സുഹൃത്തെന്ന രീതിയിലും, മനുഷ്യനെന്ന രീതിയിലും പുതിയ കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് പഠിക്കുന്നു എന്നും കുച്ചക്കോ ബോബന്‍ കുറിച്ചു.
നീ മുന്‍പത്തേതിലുമേറെ ഉയരത്തില്‍ പറക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു. പുതിയ ചിത്രം സീതാ രാമത്തിനും വരും വര്‍ഷത്തിനും ആശംസകള്‍ എന്നാണ് പൃഥ്വിരാജ് ( prithviraj) പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.ബാംഗ്ലൂര്‍ ഡെയ്‌സിലെ ചിത്രത്തിനൊപ്പമാണ് നിവിന്റെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
നടന്‍ മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റെയും മകനായി 1986 ജൂലൈ 28ന് കൊച്ചിയില്‍ ജനിച്ച ദുല്‍ഖര്‍ സല്‍മാന്‍ ചെന്നൈയില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സാമ്പത്തിക കാര്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ഫിനാന്‍സ് കമ്പനിയിലെ ജോലിയുമായി കുറച്ചു കാലം ദുബായിലായിരുന്നുപിന്നീട് 2010 ലാണ് മുംബൈയിലെ ബേരി ജോണ്‍ ആക്ടിങ് സ്റ്റുഡിയോയില്‍ അഭിനയം പഠിക്കാന്‍ ജോയിന്‍ ചെയ്തത്. 2012ലാണ് അമാല്‍ സൂഫിയയെ വിവാഹം ചെയ്യുന്നത്. 2017 മെയ് അഞ്ചിന് മകള്‍ മറിയം അമീറ സല്‍മാന്‍ പിറന്നു.
2012-ല്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ദുല്‍ഖറിന്റെ പ്രവേശനം. ചിത്രത്തിലെ ലാലു എന്ന കഥാപാത്രം ഹിറ്റായതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ദുല്‍ഖറിന്. ഒന്‍പത് വര്‍ഷത്തിനിടയില്‍ പിന്നീട് ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍, ചാര്‍ളി, കലി, കമ്മട്ടിപ്പാടം, സിഐഎ, പറവ, മഹാനടി, കുറുപ്പ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
സീതാരാമം' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളില്‍ ആണ് ഇപ്പോള്‍ ദുല്‍ഖര്‍. ആഗസ്റ്റ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍. 1965ല്‍ റാം എന്ന പട്ടാളക്കാരനും സീത എന്ന പെണ്‍കുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ താക്കൂറുമാണ് റാം ആയും സീതയായും എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേര്‍ന്നാണ് നിര്‍മാണം. അഫ്രീന്‍ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ് വിനോദ് ആണ് ഛായാ ഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സം ഗീതം നല്‍കുന്നു.