ലെസ്ബിയന്‍ പ്രണയം പ്രമേയമായ 'ഹോളി വൂണ്ട്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അശോക് ആര്‍. നാത് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് ഒ.ടി.ടി റിലീസായാണ് എത്തുന്നത്. എസ് എസ് ഫ്രെയിംസ് ഒ.ടി.ടിയിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.
സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഡലും ബിഗ്‌ബോസ് താരവുമായ ജാനകി സുധീര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.
ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് 'ഹോളി വൂണ്ട്' കഥ പറഞ്ഞ് പോകുന്നത്. റോണി റാഫേലാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്
ഛായാഗ്രഹണം: ഉണ്ണി മടവൂര്‍, എഡിറ്റിംഗ് : വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയശീലന്‍ സദാനന്ദന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: ജിനി സുധാകരന്‍, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാല്‍ കരമന, കോസ്റ്റ്യൂംസ്: അബ്ദുല്‍ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടര്‍: അരുണ്‍ പ്രഭാകര്‍, ഇഫക്ട്‌സ്: ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ്: ശങ്കര്‍ദാസ്, സ്റ്റില്‍സ്: വിജയ് ലിയോ, പി.ആര്‍.ഒ: നിയാസ് നൗഷാദ്