Latest News

ബെസ്റ്റ് ബാച്ചിലറൈറ്റ് എവര്‍; ഗ്രീസില്‍ ബ്രൈഡല്‍ ഷവര്‍ ആഘോഷിച്ച് ഹന്‍സിക;  വെള്ള നിറത്തിലുളള വസ്ത്രമണിഞ്ഞ് ഗ്രീസിലെ തെരുവുകളിലൂടെ ചുവടു വച്ച് നടി; വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ വീഡിയോ പുറത്ത്‌

Malayalilife
ബെസ്റ്റ് ബാച്ചിലറൈറ്റ് എവര്‍; ഗ്രീസില്‍ ബ്രൈഡല്‍ ഷവര്‍ ആഘോഷിച്ച് ഹന്‍സിക;  വെള്ള നിറത്തിലുളള വസ്ത്രമണിഞ്ഞ് ഗ്രീസിലെ തെരുവുകളിലൂടെ ചുവടു വച്ച് നടി; വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ വീഡിയോ പുറത്ത്‌

വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് തെന്നിന്ത്യന്‍ താരം ഹന്‍സിക.ഈ വരുന്ന ഡിസംബര്‍ 4നാണ് നടി ഹന്‍സിക മോത്വാനി വിവാഹിതയാകുന്നത്. സൊഹേല്‍ കതൗരിയാണ് വരന്‍. ജയ്പൂരിലെ 450 വര്‍ഷം പഴക്കമുള്ള മുണ്ടോത ഫോര്‍ട്ടിലാണ് വിവാഹം നടക്കുന്നത്. വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി മുംബൈയിലെ അമ്പലത്തില്‍ പൂജയ്ക്കായി എത്തിയ നടിയുടെ ചി്ത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

ഇപ്പോളിതാ പിന്നാലെ ഗ്രീസില്‍ ബ്രൈഡല്‍ ഷവര്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി ഹന്‍സിക മോട്വാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സോഹേല്‍ ഖതൂരിയയുമായുളള വിവാഹത്തിന് തയാറെടുക്കുന്ന ഹന്‍സിക ബെസ്റ്റ് ബാച്ചിലറൈറ്റ് എവര്‍എന്ന അടിക്കുറിപ്പോടെ കൂട്ടുകാര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ ഷെയര്‍ ചെയതിരിക്കുകയാണ്. വെളള നിറത്തിലുളള വസ്ത്രമണിഞ്ഞ് ഗ്രീസിലെ തെരുവുകളിലൂടെ ചുവടു വച്ച് നടക്കുന്ന ഹന്‍സികയുടെ വീഡിയോയും ശ്രദ്ധ നേടുകയാണ്.

വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുടുംബം മുംബൈയില്‍ മാതാ കി ചൗക്കിസംഘടിപ്പിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചാണ് ഹന്‍സികയുടെ വിവാഹാഘോഷം നടക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്.ഹന്‍സികയുടെ മെഹന്ദി ചടങ്ങ് ഡിസംബര്‍ 3 നും ഹല്‍ദി ചടങ്ങ് ഡിസംബര്‍ നാലിനു പുലര്‍ച്ചെയും നടക്കും. ഡിസംബര്‍ നാലിന് വൈകിട്ട് അതിഥികള്‍ക്കായി കാസിനോ തീമിലുള്ള പാര്‍ട്ടിയും നടക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ വെച്ചാണ് സൊഹേല്‍ ഖതൂരിയ ഹന്‍സികയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഹന്‍സിക സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.തമിഴ് സിനിമകളിലൂടെയും അല്ലു അര്‍ജുന്‍ സിനിമകളിലൂടെയുമാണ് ഹന്‍സിക മലയാളിക്ക് സുപരിചിതയായത്. മുപ്പത്തിയൊന്നുകാരിയായ ഹന്‍സിക ബാലതാരമായാണ് അഭിനയിച്ച് തുടങ്ങിയത്.

ബാലതാരമായി തുടക്കത്തില്‍ ഹിന്ദി സിനിമകളിലായിരുന്നു ഹന്‍സിക അഭിനയിച്ചിരുന്നത്. ഹവ, കോയി മില്‍ ?ഗയാ, ജാ?ഗോ, ഹം കോന്‍ ഹെയ്, അബ്ര കാ ഡാ ബ്ര എന്നിവയാണ് ഹന്‍സിക ബാലതാരമായി അഭിനയിച്ച സിനിമകള്‍.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hansika Motwani (@ihansika)

Read more topics: # ഹന്‍സിക
Hansika s fun bachelorette with friends in Greece

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES