ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേ ടീസര്‍ റിലീസ് ചെയ്തു. കുടുംബ കഥ പറയുന്ന ചിത്രം വളരെ രസകരമായിരിക്കുമെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്.
ദമ്പതികളായി ബേസിലും ദര്‍ശനയും എത്തുന്നു. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍,നോബി മാര്‍ക്കോസ്,ശരത് സഭ,ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരും അഭിനയിക്കുന്നു.
ചിയേഴ്‌സ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വഹിക്കുന്നു.
മുദ്ദുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിപിന്‍ ദാസ്,നാഷിദ് മുഹമ്മദ് ഫാമി എന്നീവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം അങ്കിത് മേനോന്‍, എഡിറ്റര്‍-ജോണ്‍കുട്ടി. ഒക്ടോബര്‍ 21-ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി,ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാന രചന - വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ, ജമൈമ. ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.
കല - ബാബു പിള്ള, ചമയം - സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം - അശ്വതി ജയകുമാര്‍, നിര്‍മ്മാണ നിര്‍വഹണം - പ്രശാന്ത് നാരായണന്‍, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രന്‍, ധനകാര്യം - അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ - ഐബിന്‍ തോമസ്, നിശ്ചല ചായാഗ്രഹണം -എസ് ആര്‍ കെ, വാര്‍ത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈന്‍സ്.