Latest News

മറ്റുള്ളവരുടെ സെക്സിനെ കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമുണ്ടാകില്ലേ?കുഞ്ഞുങ്ങള്‍ ഉണ്ടായതിന് ശേഷം സെക്സ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ എന്ന് കരീനയോടുള്ള കരണിന്റെ ചോദ്യത്തിന്  മറുചോദ്യമുയര്‍ത്തി അമീര്‍ഖാന്‍; കോഫി വിത്ത് കരണ്‍ വീണ്ടും വാര്‍ത്തകളില്‍

Malayalilife
 മറ്റുള്ളവരുടെ സെക്സിനെ കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമുണ്ടാകില്ലേ?കുഞ്ഞുങ്ങള്‍ ഉണ്ടായതിന് ശേഷം സെക്സ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ എന്ന് കരീനയോടുള്ള കരണിന്റെ ചോദ്യത്തിന്  മറുചോദ്യമുയര്‍ത്തി അമീര്‍ഖാന്‍; കോഫി വിത്ത് കരണ്‍ വീണ്ടും വാര്‍ത്തകളില്‍

ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമാണ് കരണ്‍ ജോഹര്‍. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. കരണിനെ പോലെ കോഫി വിത്ത് കരണും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കരണിന്റെ ചോദ്യങ്ങള്‍ മുതല്‍ താരങ്ങളുടെ തുറന്നു പറച്ചിലുകള്‍ വരെ വിവാദമായി മാറിയിട്ടുണ്ട്.പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരിലും അദ്ദേഹം വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.

അടുത്തിടെ, തെന്നിന്ത്യന്‍ താരം സാമന്തയുമായുള്ള അഭിമുഖത്തില്‍ (കോഫി വിത്ത് കരണ്‍) ടോളിവുഡിലെ ഏറ്റവും മുന്‍നിര അഭിനേത്രി ആരെന്ന് ചോദിച്ചിരുന്നു. ഇതിനുത്തരമായി സാമന്ത പറഞ്ഞത് നയന്‍താരയുടെ പേരാണ്. എന്നാല്‍ തന്റെ ലിസ്റ്റില്‍ അവരുടെ പേരില്ലെന്നായിരുന്നു കരണിന്റെ പ്രതികരണം. ഇത് നയന്‍താരയുടെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയ പേജിലടക്കം കടുത്ത വിമര്‍ശനമാണ് നയന്‍സിന്റെ ആരാധകര്‍ കരണിനെതിരെ ഉയര്‍ത്തിയത്. 

ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. അമിര്‍ ഖാനും കരീന കപൂറുമായിരുന്നു അതിഥികള്‍. പരിപാടിയില്‍ കരീനയോടുള്ള കരണിന്റെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടായതിന് ശേഷം സെക്സ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ എന്നതായിരുന്നു അത്. നിങ്ങള്‍ക്ക് ഇരട്ടകുട്ടികളല്ലേ? നിങ്ങള്‍ തന്നെ പറയൂ എന്ന് കരീന മറുപടിയും നല്‍കി. എന്നാല്‍ തന്റെ അമ്മ ഇത് കാണുന്നുണ്ടെന്നും, ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു കരണ്‍ ജോഹര്‍ പ്രതികരിച്ചത്. 

ഇതുകേട്ടയുടന്‍ അമീറിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു, ''മറ്റുള്ളവരുടെ സെക്സിനെ കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമുണ്ടാകില്ലേ? എന്തു ചോദ്യങ്ങളാണ് ചോദിക്കുന്നത്?''. പരിപാടിയുടെ പ്രൊമോയിലാണ് ഇക്കാര്യങ്ങളുള്ളത്.

കോഫി വിത്ത് കരണിന്റെ അഞ്ചാം എപ്പിസോഡിലാണ് ആമിറും കരീനയും എത്തുന്നത്. ആദ്യ എപ്പിസോഡില്‍ റണ്‍വീര്‍ സിംഗും ആലിയ ഭട്ടുമായിരുന്നു അതിഥികള്‍. രണ്ടാം എപ്പിസോഡില്‍ ഝാന്‍വി കപൂറും സാറാ അലി ഖാനുമെത്തി. സാമന്തയും അക്ഷയ് കുമാറുമായിരുന്നു മൂന്നാം എപ്പിസോഡിലെ അതിഥികള്‍. വിജയ് ദേവരക്കൊണ്ടയും അനന്യ പാണ്ഡെയുമാണ് നാലാം എപ്പിസോഡിലെത്തിയത്.

Koffee With Karan Aamir Khan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES