എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാള ചിത്രമായിരുന്നു മഹാവീര്യര്‍. മലയാള സിനിമയില്‍ ഒരു പരീക്ഷണാര്‍ത്ഥം കൊണ്ടു വന്ന ഈ സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
സ്വാമി അപൂര്‍ണാനന്ദന്‍ എന്ന കഥാപാത്രമായി സിനിമയില്‍ എത്തുന്ന നിവിന്‍ പോളി.. ഒരു കേസില്‍ കോടതി മുറിയില്‍ സ്വന്തമായി വാദിക്കുന്ന ഒരു രംഗമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.നടന്‍ ശ്രീകാന്ത് മുരളി ഉള്‍പ്പെടുന്ന കോടതി രംഗമാണിത്. തിയറ്ററുകളില്‍ റിലീസ് ചെയ്ത പതിപ്പില്‍ ശ്രീകാന്ത് മുരളിയുടെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.
സിനിമയിലെ പ്രധാന ഭാഗത്തെ കട്ട് ചെയ്ത് മാറ്റിയ ഒരു രംഗം ആണിത്. ഫ്രെയ്മില്‍ നിവിന്‍ പോളി, സിദ്ദിഖ്, ലാലു അലക്സ് എന്നിവരേയും കാണാം.. ഒപ്പം ശ്രീകാന്ത് മുരളി അവതരിപ്പിക്കുന്ന വില്ലേജ് ഓഫീസര്‍ കഥാപാത്രവും ഈ രംഗത്തില്‍ ഉണ്ട്. സിനിമയുടേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഡിലീറ്റഡ് സീനും പ്രേക്ഷക ശ്രദ്ധ നേടുകയാണ്.